NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടിയിൽ സി.പി.ഐ ‘ഓർമ്മമരം’ ക്യാമ്പയിന് തുടക്കമായി; ആദ്യ തൈ നഹാ സാഹിബിന്റെ തറവാട്ടു മുറ്റത്ത്

.
പരപ്പനങ്ങാടി  : ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് സി.പി.ഐ പരപ്പനങ്ങാടി ലോക്കൽ കമ്മിറ്റിയും പരപ്പനാട് ഹെർബൽ ഗാർഡൻസും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഓർമ്മമരം’ ക്യാമ്പയിന് തുടക്കമായി.
മുൻ ഉപമുഖ്യമന്ത്രി കെ. അവുക്കാദർ കുട്ടി നഹയുടെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ നെക്കുന്നത്തെ തറവാട്ടു മുറ്റത്ത് മാങ്കോസ്റ്റിൻ തൈ നട്ടുകൊണ്ടാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
മുൻ വിദ്യാഭ്യാസ മന്ത്രിയും നഹാ സാഹിബിന്റെ മകനുമായ പി.കെ. അബ്ദുറബ്ബും, മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് പ്രൊഫ. ഇ.പി. മുഹമ്മദാലിയും ചേർന്നാണ് തൈ നട്ടത്.
പരപ്പനങ്ങാടി കേരളത്തിന് നൽകിയ എക്കാലത്തെയും മികച്ച നേതാവായിരുന്നു നഹയെന്നും അദ്ദേഹത്തിന്റെ എളിമയും സ്നേഹവും എക്കാലവും സ്മരിക്കപ്പെടുമെന്നും പ്രൊഫ. ഇ.പി. മുഹമ്മദാലി അഭിപ്രായപ്പെട്ടു.
ചടങ്ങിൽ നഗരസഭാ കൗൺസിലർ നിയാസ് പുളിക്കലകത്ത്, പി.കെ. അൻവർ നഹ, പി.കെ. മുഹമ്മദ് ജമാൽ, ഹമീദ് നഹ, റസാക്ക് മുല്ലേപ്പാട്ട്, ഗിരീഷ് തോട്ടത്തിൽ, സക്കരിയ കേയി, ചെമ്പൻ ഷെഫീഖ്, മുനീർ നഹ, ഇ.പി. അഹമ്മദ് അഷ്‌റഫ്‌ ബാബു, ടി. അബ്ദുൾ റസാക്ക്, റഷാദ് മണ്ടായപുരത്ത് എന്നിവർ പങ്കെടുത്തു.
പരപ്പനങ്ങാടി നഗരസഭയിലെ മൺമറഞ്ഞ പ്രമുഖ വ്യക്തിത്വങ്ങളുടെ വീടുകളിൽ പോയി കുടുംബാംഗങ്ങളുടെ സഹകരണത്തോടെ എല്ലാ മാസവും ‘ഓർമ്മമരം’ പദ്ധതി തുടരുമെന്ന് സി.പി.ഐ ലോക്കൽ സെക്രട്ടറി സക്കരിയ കേയിയും പരപ്പനാട് ഹെർബൽ ഗാർഡൻസ് ഉടമ റസാക്ക് മുല്ലേപ്പാടും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *