അനധികൃത വിൽപ്പനക്കായി ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 63 കുപ്പി മദ്യവുമായി യുവാവ് എക്സൈസിൻ്റെ പിടിയിൽ
പരപ്പനങ്ങാടി : അനധികൃത വിൽപ്പനക്കായി ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 63 കുപ്പി മദ്യവുമായി ഒരാൾ എക്സൈസിൻ്റെ പിടിയിലായി.
പെരുവള്ളൂർ മാത്തഞ്ചേരിമാട് സ്വദേശി മാത്തഞ്ചേരി വീട്ടിൽ ദീപേഷ് () ആണ് പിടിയിലായത്. മൂന്നിയൂർ പറമ്പിൽപീടിക ഭാഗങ്ങളിൽ പരപ്പനങ്ങാടി എക്സൈസ് റെയിഞ്ച് ഓഫീസിലെ അസി.എക്സൈസ് ഇൻസ്പെക്ടർ പ്രജോഷ് കുമാറും പാർട്ടിയും നടത്തിയ പട്രോളിങ്ങിനിടെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പറമ്പിൽപീടികയിൽ വെച്ചാണ് ഇയാൾ പിടിയിലായത്.
രാമനാട്ടുകര, അറപ്പുഴ എന്നിവിടങ്ങളിലെ ചില്ലറ വിൽപ്പനശാലയിൽ നിന്നും ശേഖരിച്ച് പറമ്പിൽ പീടിക, വരപ്പാറ, പുകയൂർ, തോട്ടശ്ശേരിയറ എന്നിവിടങ്ങളിലെ മദ്യവിൽപ്പനക്കാർക്ക് നൽകുന്നതിനായി ബുധനാഴ്ച്ച രാത്രി 10.40 ഓടെ ഓട്ടോറിക്ഷയിൽ കൊണ്ടുവരുന്നതിനിടെ യാണ് ഇയാളെ പിടികൂടിയത്.
ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. ഇയാളുടെ പേരിൽ മുമ്പും എക്സൈസിലും പോലീസിലുമായി അബ്കാരി കേസ്സുകളുണ്ട്.
പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി. അസി.എക്സൈസ് ഇൻസ്പെകർ പി. പ്രശാന്ത്, പ്രിവൻ്റീവ് ഓഫീസർ ബിജു, വനിതാ സിവിൽ എക്സൈസ് ഓഫീസർ സിന്ധു എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
