NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഇനി ഇന്റർനെറ്റ് ഇല്ലാതെയും യുപിഐ പേയ്മെന്റ് നടത്താം; പുതിയ സംവിധാനം വരുന്നു

ഇന്റർനെറ്റ് ഇല്ലാതെയും യുപിഐ പേയ്മെന്റ് നടത്താൻ സാധിക്കുന്ന ഓഫ് ലൈൻ ടാപ്പ് ആൻഡ് പേയ് രാജ്യത്ത് അവതരിപ്പിക്കാനൊരുങ്ങി ഇന്ത്യ. ഫോൺ ഓഫ്ലൈനിൽ ആയിരുന്നാൽ പോലും പണമിടപാട് നടത്താൻ ഈ സംവിധാനത്തിലൂടെ സാധിക്കും. ഇന്ത്യയുടെ ഡിജിറ്റൽ മുന്നേറ്റത്തിലേക്കുള്ള വലിയ ചുവടുവയ്പ്പായാണ് ഇതിനെ വിലയിരുത്തുന്നത്.

നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. ഡെബിറ്റ് ആൻഡ് ക്രെഡിറ്റ് കാർഡുകളിൽ നിലവിലുള്ള ടാപ്പ് ആൻഡ് പേയ് സംവിധാനത്തിന് സമാനമായാണ് ഇത് പ്രവർത്തിക്കുന്നത്.

ഇതിനായി ഇന്റർനെറ്റുളള സമയത്ത് വ്യക്തികൾ അവരുടെ ഡിജിറ്റൽ വാലറ്റ് നിറയ്ക്കണം. വാലറ്റ് നിറച്ച് കഴിഞ്ഞാൽ എൻഎഫ്സി സജ്ജീകരിച്ച സ്മാർട്ട് ഫോണിൽ അനുയോജ്യനായ പിഒസി ടെർമിനലിൽ ടാപ്പ് ചെയ്താൽ പേയ്മെന്റ് നടത്താം.

വിമാനങ്ങൾ, ഭൂഗർഭ മെട്രോ സ്റ്റേഷനുകൾ, ഗ്രാമപ്രദേശങ്ങൾ, സെല്ലുലാർ നെറ്റ് വർക്ക്, വലിയ കെട്ടിടങ്ങൾ എന്നിവയിൽ ഈ സംവിധാനം വളരെ ഉപകാരപ്രദമായിരിക്കും. ഓഫ് ലൈൻ ടാപ്പ് ആൻഡ് ഗോ സ്കീമിന് 2000 രൂപ വരെ പേയ്മെന്റുകൾ നടത്താൻ കഴിയുമെന്നാണ് റിപ്പോർട്ട്.

പുതിയ ഫീച്ചറിനായുള്ള മാർഗനിർദേശങ്ങൾ ഇതുവരെ ഔദ്യോഗികമായി പുറത്തിറക്കിയിട്ടില്ല. നിലവിൽ ഈ സംവിധാനത്തിന് ആർബിഐ വ്യത്യസ്ത പരിധികൾ നിശ്ചയിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!