NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വള്ളിക്കുന്ന് കൊടക്കാട് വ്യാപകമായി മഞ്ഞപ്പിത്തം : നിരവധി പേർ ആശുപത്രിയിൽ, മണ്ഡപത്തിലെ വിവാഹ ചടങ്ങിൽ പങ്കെടുത്തവർക്കാണ് രോഗം ബാധിച്ചത്

പ്രതീകാത്മക ചിത്രം

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിൽ കൊടക്കാട് നിരവധി പേർ   മഞ്ഞപ്പിത്തം ബാധിച്ച് ആശുപത്രിയിൽ.
30 ലധികം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുള്ളതായാണ് റിപ്പോർട്ട്.
റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യവകുപ്പും പഞ്ചായത്ത് ഭരണസമിതിയും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി.
മഞ്ഞപ്പിത്തം വ്യാപകമായതിൻ്റെ
അടിസ്ഥാനത്തിൽ വിദഗ്ധ പഠനത്തിനായി മെഡിക്കൽ ടീം വെള്ളിയാഴ്‌ച എത്തുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: ആർ.രേണുക, പി. അബ്ദുൽ ഹമീദ് എം.എൽ.എ യെ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം പതിമൂന്നാം തിയതി കൂട്ടുമൂച്ചി ചേളാരി റോഡിൽ സ്മാർട്ട് ഓഡിറ്റോറിയത്തിൽ വിവാഹത്തിൽ പങ്കെടുത്തവർക്കാണ് മഞ്ഞപിത്തം സ്ഥിരീകരിച്ചിരിക്കുന്നത്.
പരപ്പനങ്ങാടി, തിരൂരങ്ങാടി, കോഴിക്കോട്, കോട്ടകടവ് ആശുപത്രികളിൽ 30 ൽ അധികം പേർ ചികിത്സയിലാണ്.
ഈ ഭാഗങ്ങളിലുള്ളവർ പനിയും ഛർദിയുമായി ചികിത്സതേടി എത്തിപ്പോഴാണ് മഞ്ഞപ്പിത്തമാണെന്ന് കണ്ടെത്തിയത്
ഇതിൽ കൊടക്കാട് സ്വദേശിനി വാണിയംപറമ്പത്ത് ഫെമിനാസ് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലും,മുഹമ്മദിൻ്റെ മകൻ അജ്നാസ് (15) നെ രോഗം മൂർച്ചിച്ചതിനെ തുടർന്ന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. ഇതിൽ അജ്നാസിൻ്റെ നില ഗുരുതരമാണ്.
ഇതിൽ 5 പേര് വിവിധ ആശുപത്രിയിലെ ഐസിയുവിലാണെന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്.
ഇപ്പോഴും ചികിത്സ തേടി പലരും ആശുപത്രിയിലെത്തുകയാണ്.
ഈ വിവാഹത്തിൽ പങ്കെടുത്തവർ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *