NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

എആർ നഗർ ഇരുമ്പുചോലയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

തിരൂരങ്ങാടി: ദേശീയപാത എആർ നഗർ ഇരുമ്പുചോലയിൽ ബൈക്കും ഓട്ടോയും കൂട്ടിഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

 

കോഴിക്കോട് കൊയിലാണ്ടി കോതമംഗലം തച്ചംവള്ളി താഴം അഷ്‌റഫിന്റെ മകൻ ശഹദ് (20) ആണ് മരിച്ചത്. കഴിഞ്ഞ 23 ന് എആർ നഗർ ഇരുമ്പുചോലയിൽ വെച്ചായിരുന്നു അപകടം.

 

ഓട്ടോയും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു അപകടം. അപകടത്തിൽ ബൈക്ക് യാത്രക്കാരനായ ശഹദിനും ബന്ധു ജിഷാനും, ഓട്ടോയിൽ ഉണ്ടായിരുന്ന മുന്നിയൂർ ആലിൻ ചുവട് സ്വദേശികളായ മൂന്ന് പേർക്കും പരിക്കേറ്റിരുന്നു.

പരിക്കേറ്റവരെ പരിക്കേറ്റവരെ തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയിലും, തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ശഹദിന്റെ പരിക്ക് ഗുരുതരമായതിനാൽ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയായിരുന്നു മരണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!