NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

യുവതിയുടെ ആത്മഹത്യ: സോഷ്യൽ മീഡിയ വഴി ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

തേഞ്ഞിപ്പലം :  ചേലേമ്പ്ര സ്വദേശിനിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഫെറോക്ക് കുന്നത്തുമൊട്ട സ്വദേശി അശ്വിനെ (22) ആണ് തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തത്.

ഈ മാസം മൂന്നാം തീയതിയാണ് യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് നടത്തിയ വിശദമായ അന്വേഷണത്തിലാണ് യുവതിയുടെ മരണത്തിന് പിന്നിലെ കാരണം പുറത്തുവന്നത്.

സോഷ്യൽ മീഡിയ വഴിയുള്ള പ്രതിയുടെ നിരന്തരമായ ഭീഷണിയിൽ മനംനൊന്താണ് യുവതി ജീവനൊടുക്കിയതെന്ന് പോലീസ് കണ്ടെത്തി.

അന്വേഷണത്തിനൊടുവിൽ പിടികൂടിയ പ്രതിയെ പോലീസ് കോടതിയിൽ ഹാജരാക്കി. കോടതി റിമാൻഡ് ചെയ്തു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!