NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

എസ്.എസ്.എൽ.സി ഫലം മെയ് 15-ന്; പ്ലസ് ടു ഫലം മെയ് 22-ന്

തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫലം മെയ് 15-നും ഹയർ സെക്കൻഡറി (പ്ലസ് ടു) ഫലം മെയ് 22-നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു (Kerala SSLC Result 2026).

എസ്.എസ്.എൽ.സി ഫലപ്രഖ്യാപനം കഴിഞ്ഞാലുടൻ പുനർ മൂല്യനിർണയത്തിനുള്ള (Revaluation) അപേക്ഷകൾ സ്വീകരിച്ചു തുടങ്ങും. മെയ് അവസാനത്തോടെ ഇതിന്റെ ഫലവും പ്രസിദ്ധീകരിച്ച് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.

ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി രണ്ടാം വർഷ ഇംപ്രൂവ്‌മെന്റ് പരീക്ഷാ ഫലം മെയ് 8-ന് വരും. ഒന്നാം വർഷ പരീക്ഷാ ഫലം ജൂൺ 10-ന് പ്രഖ്യാപിക്കും. പരീക്ഷാ മൂല്യനിർണ്ണയത്തിൽ നിന്ന് വിട്ടുനിന്ന രണ്ടായിരത്തിലധികം അധ്യാപകർക്കെ തിരെ കർശന നടപടി സ്വീകരിക്കാൻ മന്ത്രി നിർദ്ദേശം നൽകി. മൂല്യനിർണ്ണയ പ്രവർത്തനങ്ങളിൽ പിഴവ് വരുത്തുന്ന സ്കൂൾ അധികൃതർക്കെതിരെയും വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചാലുടൻ വിദ്യാർത്ഥികൾക്ക് പി.ആർ.ഡി (PRD Live) ആപ്പ് വഴിയും വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകൾ വഴിയും ഫലം അറിയാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *