NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

തിരൂരങ്ങാടിയിൽ വീട് പൊളിക്കുന്നതിനിടെ സ്ലാബ് തകർന്ന് വീണ് തൊഴിലാളി മരിച്ചു

തിരൂരങ്ങാടി: വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് സ്ലാബ് തകർന്ന് വീണ് തമിഴ്‌നാട് സ്വദേശിയായ തൊഴിലാളി മരിച്ചു. തമിഴ്‌നാട് പുതുക്കോട്ട സ്വദേശി പെരിയ സ്വാമി (60) ആണ് മരിച്ചത്.
വ്യാഴാഴ്ച തിരൂരങ്ങാടി താഴെചിനയിൽ കെ.ടി. ഷറഫുദ്ദീന്റെ വീട് പൊളിക്കുന്നതിനിടയിലായിരുന്നു അപകടം.
പഴയ വീടിന്റെ ഭാഗങ്ങൾ നീക്കം ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി സ്ലാബ് പെരിയ സ്വാമിയുടെ മേൽ തകർന്നു വീഴുകയായിരുന്നു.
ഉടൻ തന്നെ നാട്ടുകാരും മറ്റ് തൊഴിലാളികളും ചേർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം നിലവിൽ തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Leave a Reply

Your email address will not be published. Required fields are marked *

You may have missed

error: Content is protected !!