ഭിന്നശേഷി സ്നേഹ സംഗമം ശനിയാഴ്ച തിരൂരങ്ങാടിയിൽ
തിരൂരങ്ങാടി:അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് ഡിസംബർ 3 ന് ശനിയാഴ്ച തിരൂരങ്ങാടിയിൽ ഭിന്നശേഷി സ്നേഹ സംഗമം നടക്കും. സിഗ്നേച്ചർ ഭിന്നശേഷി കൂട്ടായ്മയും തിരൂരങ്ങാടി പി.എസ്.എം.ഒ.കോളേജ് എൻ.എസ്.എസും എസ്.ഐ.പി.യും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.
രാവിലെ 10 മണിക്ക് തിരൂരങ്ങാടി പി.എസ്.എം.ഒ.കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന സംഗമം പി.അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ. ഉൽഘാടനം ചെയ്യും.
തിരൂരങ്ങാടി മുൻസിപ്പൽ ചെയർമാൻ കെ.പി.മുഹമ്മദ് കുട്ടി,പത്മശ്രീ കെ.വി റാബിയ,അരിമ്പ്ര മുഹമ്മദ് മാസ്റ്റർ, തിരൂരങ്ങാടി താലൂക്ക് ആശുപത്രി സുപ്രണ്ട് ഡോ:പ്രഭുദാസ്,കോളേജ് പ്രിൻസിപ്പൽ ഡോ:കെ.അസീസ്, കേരള സർക്കാരിന്റെ ഉജ്ജ്വല ബാല്യ പുരസ്കാര ജേതാക്കളായ ബേബി അൽവിന, അമൽ ഇഖ്ബാൽ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖർ സംബന്ധിക്കും.
പട്ടുറുമാൽ ഫെയിം സുറുമി വയനാട്, മെഹ്റിൻ,അൻവർ തിരൂരങ്ങാടി, മുജീബ്, റുബീന പുളിക്കൽ, മുനീബ് എന്നിവരുടെ നേതൃത്വത്തിൽ സംഗീത പരിപാടിയും അരങ്ങേറും.
