NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് സ്വരൂപിച്ച തുക രോഗി മരിച്ചതോടെ മറ്റുരോഗികൾക്ക് വേണ്ടി കൈമാറി.

പരപ്പനങ്ങാടി: പുത്തരിക്കൽ താമസിച്ചിരുന്ന മണ്ണുംപുറത്ത് സുരേഷ് കുമാറിൻ്റെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വേണ്ടി കമ്മറ്റി രൂപീകരിച്ച് കാരുണ്യ പ്രവർത്തകൻ സുശാന്ത് നിലമ്പൂരിൻ്റെ സഹായത്തോടെ സമാഹരിച്ച 14,55,000 രൂപ, രോഗി മരണപ്പെട്ട സാഹചര്യത്തിൽ ചികിത്സാ ചിലവിന് ബുദ്ധിമുട്ടുന്ന മറ്റുരോഗികൾക്ക് കൈമാറി ചികിത്സാകമ്മറ്റിയുടെ മാതൃക.
മരണപ്പെട്ട സുരേഷ് കുമാറിൻ്റെ ഭാര്യ രജീനയാണ് പരപ്പനങ്ങാടി സർക്കിൾ ഇൻസ്പക്ടർ കെ.ജെ. ജിനേഷിൻ്റെ സാന്നിദ്ധ്യത്തിൽ ചെക്കുകൾ  കൈമാറിയത്. ചടങ്ങിൽ പരപ്പനങ്ങാടി നഗരസഭാ കൗൺസിലർമാരായ ഷമേജ്, മഞ്ജുഷ പ്രലോഷ്, സുശാന്ത് നിലമ്പൂർ, വ്യാപാരി സമിതി നേതാവ് ഗോപാലകൃഷ്ണൻ,
അഭയം പാലിയേറ്റീവ് സെക്രട്ടറി കെ.വി. ബീരാൻകുട്ടി, തോട്ടത്തിൽ റഷീദ്, ചെങ്ങാട്ട് റഷീദ്,  കമ്മറ്റി ഭാരവാഹികളായ നൗഫൽ ഇല്ലിയൻ, പി.ടി.ഫൈസൽ, ടി വി.കബീർ, പി ടി. ബൈജു തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *