വെളിമുക്ക് സ്വദേശി ജിദ്ദയിൽ മരണപെട്ടു
മൂന്നിയൂർ: വെളിമുക്ക് സ്വദേശി ജിദ്ദയിൽ മരണപെട്ടു. വെളിമുക്ക് പാലക്കൽ സ്വദേശി കാമ്പ്ര ഉസ്മാൻ കോയ (45) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.ഒരു മാസം മുൻപാണ് അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് തിരിച്ചുപോയത്.
20 വര്‍ഷമായി സഊദി അറേബ്യയില്‍ കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ ജോലി ചെയ്യുന്ന ഉസ്മാൻ കോയ നിലവിൽ അൽ ഇംതിയാസ് ഇബ്തിക്കാർ കോൺട്രാക്റ്റിങ് കമ്പനി ജീവനക്കാരനാണ്. നവോദയ അനാകിഷ് യൂണിറ്റ് അംഗമാണ്.
കിംഗ് അബ്ദുള്‍ അസീസ് മഹ്ജര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ട് വന്നു മറവു ചെയ്യാനുള്ള നടപടികൾ ജിദ്ദ കെഎംസിസി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.
