NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കൊളപ്പുറത്ത് വാഹനാപകടം: സഹോദരനും സഹോദരിയും മരിച്ചു

കൊളപ്പുറം ദേശീയപാതയിൽ വി.കെ. പടിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ സഹോദരനും സഹോദരിയും മരിച്ചു.

 

പൊന്മള പള്ളനിപ്പറമ്പ് സ്വദേശികളായ ജിസ്മിന സുലൈമാൻ (23), സഹോദരൻ ജിബിൻ സുലൈമാൻ (20) എന്നിവരാണ് അപകടത്തിൽ ജീവൻ വെടിഞ്ഞത്. ഇവർ സഞ്ചരിച്ച ബൈക്ക് അപകടത്തിൽ പെടുകയായിരുന്നു.

ജിബിൻ രാമപുരം ജെംസ് കോളേജ് ഒന്നാം വർഷ വിദ്യാർത്ഥിയാണ്.

ഇന്നലെ വൈകുന്നേരം 6 മണിയോടെ ദേശീയപാതയിൽ വി.കെ. പടിയിൽ വെച്ചായിരുന്നു അപകടം നടന്നത്.

 

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആശുപത്രിയിൽ ചികിത്സയിലിരി ക്കെയാണ് രണ്ടുപേരും മരണത്തിന് കീഴടങ്ങിയത്. ​സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

പിതാവ് :  പിടക്കോഴി സുലൈമാൻ

മാതാവ : താച്ചുട്ടി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!