തിരുന്നാവയയിൽ 11 വയസുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
തിരൂർ: തിരുന്നാവയയിൽ 11 വയസുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പെരുവള്ളൂർ – കാടപ്പടി പാലപ്പെട്ടി സ്വദേശി ഒറുവിൽ ജംശീറിന്റെ മകൻ മുഹമ്മദ് സാലിഹിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
തിരുന്നാവായ കൈത്തകരയിൽ ഹിഫ്ളുൽ ഖുർആൻ കോളജിലാണ് വിദ്യാർഥിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഇവിടെ താമസിച്ച് പഠിക്കുന്ന വിദ്യാർഥിയാണ്. കുട്ടിയുടെ ഇരട്ട സഹോദരനും പഠിക്കുന്നത് ഇതേ സ്ഥാപനത്തിലാണ്. എന്നാൽ ഇന്ന് സഹോദരൻ കോളേജിൽ ഹാജരുണ്ടായിരുന്നില്ല.
രാവിലെ സഹപാഠികളാണ് തൂങ്ങിയ നിലയിൽ കുട്ടിയെകണ്ടത്. തുടർന്ന് കൽപകഞ്ചേരി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് പോസ്റ്റ് മോർട്ടത്തിന് മാറ്റി. മരണ കാരണം അന്വേഷിച്ചു വരികയാണെന്ന് പോലീസ് ഇൻസ്‌പെക്ടർ എ. എം.യാസിർ പറഞ്ഞു.
