നിരത്തിലിറക്കാൻ ഫിറ്റ്നസില്ല. കുട്ടികളെ കുത്തിനിറച്ച ഓട്ടോ മോട്ടോർ വാഹന വകുപ്പ് പിടികൂടി.
ഫിറ്റ്നസും ഇൻഷുറൻസും ഇല്ലാതെ കുട്ടികളെ കുത്തിനിറച്ച് അമിതവേഗതയിൽ ഓടിച്ചു പോയ ഓട്ടോ നിലമ്പൂർ മോട്ടോർ വാഹന ഉദ്യോഗസ്ഥർ പിടികൂടി.
ഇന്ന് രാവിലെ നിലമ്പൂർ കനോലി പ്ലോട്ടിൽ പരിശോധനയ്ക്കിടെയാണ് അമിതവേഗതയിൽ കുട്ടികളെയും കുത്തിനിറച്ച് ഓടിച്ചുവന്ന ഓട്ടോറിക്ഷ പരിശോധനയ്ക്കായി നിർത്താൻ ആവശ്യപ്പെട്ടെങ്കിലും നിർത്താതെ പോയതോടെ പിൻതുടർന്ന് ഉദ്യോഗസ്ഥർ പരിശോധിച്ചതിൽ വാഹനത്തിൽ ഡ്രൈവറെ കൂടാതെ ഫുട്ബാൾ മത്സരത്തിനു പോകുന്ന 9 വിദ്യാർത്ഥികളും ഉണ്ടായിരുന്നു.
4000രൂപ പിഴ ചുമത്തിയതിനുപുറമേ സുരക്ഷിതമല്ലാത്ത വാഹനമോടിച്ചതിന് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചു.
11മണിക്ക് ഫുട്ബോൾ ടൂർണ്ണമെന്റിൽ പങ്കെടുക്കാൻ പോകുന്ന കുട്ടികൾക്ക് മറ്റു വാഹനം കിട്ടാത്തതിനാൽ ഉദ്യോഗസ്ഥർ മോട്ടോർ വാഹന വകുപ്പിന്റെ വാഹനത്തിൽ കൃത്യസമയത്ത് ഫുട്ബോൾ മത്സര വേദിയിൽ എത്തിച്ചു.
നിലമ്പൂർ ജോയിന്റ് ആർടിഒ കെ ബി രഘുവിന്റെ നിർദേശപ്രകാരം
എം വി ഐ മനുരാജ്
എ എം വി ഐമാരായ രവിവർമ്മ, ഈസ്റ്റർ യാഷിക, കെ അജിത് കുമാർ എന്നിവരുടെ നേതൃത്വത്തിൽ നിലമ്പൂർ, കരുവാരകുണ്ട് , ചെറുകോട്, വണ്ടൂർ തുടങ്ങി വിവിധ മേഖലകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ
ഫെയർ മീറ്റർ ഇല്ലാതെ സർവീസ് നടത്തിയ ഏഴ് ഓട്ടോറിക്ഷകൾക്കെ തിരെയും , സ്പീഡ് ഗവർണർ ഇല്ലാത്ത നാല് ടിപ്പറുകൾക്കെതിരെയും , എയർ ഹോൺ ഉപയോഗിച്ച നാല് വാഹനങ്ങൾക്കെതിരെയും, ഇൻഷൂറൻസില്ലാത്ത 7 വാഹനങ്ങൾ തുടങ്ങി 55 വാഹനങ്ങൾക്കെതിരെയുള നടപടിയിൽ 68000 രൂപ പിഴ ചുമത്തി. വരും ദിവസങ്ങളിലും കർശനമായ പരിശോധന തുടരുമെന്ന് നിലമ്പൂർ ജോയിന്റ് ആർടിഒ കെ ബി രഘു പറഞ്ഞു.
