NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

തിരൂരങ്ങാടി ഹൈസ്കൂൾ ഗ്രൗണ്ട് നവീകരണം യാഥാർഥ്യത്തിലേക്ക്… കായിക വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗം സന്ദർശിച്ചു.

തിരൂരങ്ങാടി ഗവ. ഹയർ സെക്കൻ്ററി സ്കൂൾ കളിക്കളം കായിക വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗം സന്ദർശിക്കുന്നു.

 

തിരൂരങ്ങാടി: തിരൂരങ്ങാടി ഹൈസ്കൂൾ ഗ്രൗണ്ട് നവീകരണം സംബന്ധിച്ച നിലവിലെ പ്ലാൻ പുന: പരിശോധിക്കുന്നതിൻ്റെ ഭാഗമായി കായിക വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗം സന്ദർശിച്ചു. കളിക്കളം ഒരുക്കുന്നതിനായി നിലവിൽ തയ്യാറാക്കിയ പ്ലാന്‍ അശാസ്ത്രീയമാണെന്ന്‌ പരാതി ഉയർന്നിരുന്നു.

ഇതോടെയാണ് കഴിഞ്ഞാഴ്ച തിരുവനന്തപുരത്ത് നടന്ന മന്ത്രിതല യോഗത്തിൽ ഉദ്യോഗസ്ഥരെ അയക്കാൻ തീരുമാനിക്കുകയായിരുന്നു.

കളിക്കളത്തിനായുള്ള മുഴുവന്‍ സൗകര്യങ്ങളും പ്രയോജനപ്പെടുത്തുന്ന തരത്തില്‍ ഡിസൈന്‍ പരിഷ്‌ക്കരിക്കുവാനാണ് തീരുമാനം. ഇതിനാണ് കായികവകുപ്പ് എഞ്ചിനിയറിംഗ് വിഭാഗം സ്ഥലം സന്ദര്‍ശിച്ചത്. തിരുവനന്തപുരത്ത് നടന്ന യോഗത്തി ൽ മന്ത്രിമാരായ വി. ശിവൻകുട്ടിയും വി. അബ്ദുറഹിമാനും പങ്കെടുത്തിരുന്നു.

സ്പോട്സ് കേരള ഫൗണ്ടേഷൻ ചീഫ് എഞ്ചിനീയർ ബി.ടി. വി. കൃഷ്ണൻ, ഡയറക്ടറേറ്റ് ഓഫ് സ്പോട്സ് ആൻ്റ് യൂത്ത് അഫയേഴ്സ് അസി. എഞ്ചിനീയർ എ. അച്ചു എന്നിവരാണ് സ്കൂളിൻ്റെ കളിക്കളം ശനിയാഴ്ച രാവിലെ സന്ദർശിച്ചത്.

കിഫ്ബി യിൽ ഉൾപ്പെടുത്തിയാണ് നവീകരിക്കുന്നത്. കെ.പി.എ മജീദ് എം.എൽ.എ, പ്രിൻസിപ്പാൾ സഫിയ, പി.ടി.എ പ്രസിഡണ്ട് പി.എം. അബ്ദുൾ ഹഖ്, വൈസ് പ്രസിണ്ട് എം.പി. ഇസ്മായിൽ, എസ്.എം.സി പ്രസിഡണ്ട് അലി എന്നിവരും സംബന്ധിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *