മാസ്ക്ക് ഒഴിവാക്കിയെന്ന വാർത്ത നിഷേധിച്ച് കേന്ദ്രസർക്കാർ
ഡല്‍ഹി; കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ഫേസ്മാസ്‌ക് നിര്‍ബന്ധമല്ലെന്ന പ്രചാരണം തെറ്റാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
ആരോഗ്യമന്ത്രാലയമാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
മാസ്‌ക് ധരിക്കുന്നതിലും കൈകള്‍ കഴുകി ശുചിത്വം പാലിക്കുന്നതിലും ഇളവ് അനുവദിച്ചതായി ചില മാധ്യമ റിപോര്‍ട്ടുകള്‍ കാണുന്നു. അത് തെറ്റാണ്- ആരോഗ്യമന്ത്രാലയത്തിന്റെ ട്വീറ്റില്‍ പറയുന്നു.
കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ഫേസ് മാസ്‌ക് ധരിക്കുന്നതിലും സാമൂഹിക അകലം പാലിക്കുന്നതിലുമുള്ള നിര്‍ബന്ധങ്ങള്‍ ഒഴിവാക്കിയെന്നും കേസെടുക്കരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയെന്നുമായിരുന്നു പുറത്തുവന്ന വാര്‍ത്ത.
എന്നാൽ ആ വാർത്ത ശെരിയല്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.
Some media reports are suggesting relaxation in mask wearing and hand hygiene #COVID19 protocols.
These are untrue.
Use of face mask and hand hygiene will continue to guide Covid management measures.@PMOIndia @mansukhmandviya @DrBharatippawar @PIB_India
— Ministry of Health (@MoHFW_INDIA) March 23, 2022
