NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കൊടിഞ്ഞി മഹല്ല് ഖാസിയായി സാദിഖലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്തു.

 

തിരൂരങ്ങാടി: കൊടിഞ്ഞി മഹല്ല് ഖാസിയായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്തു. കൊടിഞ്ഞി പള്ളിയില്‍ നടന്ന മഹല്ല് കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.

കൊടിഞ്ഞി മഹല്ല് ഖാസിയായിരുന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മരണത്തെ തുടര്‍ന്നാണ് പാണക്കാട് സയ്യിദ് സാദിഖലി തങ്ങളെ ഖാസിയായി തീരുമാനിച്ചത്. യോഗത്തില്‍ മഹല്ല് പ്രസിഡന്റ് പി.സി മുഹമ്മദ് ഹാജി അധ്യക്ഷനായി.

ജനറല്‍ സെക്രട്ടറി പത്തൂര്‍ മൊയ്തീന്‍ ഹാജി, പി.വി കോമുക്കുട്ടി ഹാജി, കൊടിഞ്ഞിയിലെ 14 സബ് മഹല്ല് കമ്മിറ്റി ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തു. മഹല്ലിന്റെ തീരുമാനം മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ തങ്ങളെ അറിയിച്ചു. തങ്ങള്‍ അത് സ്വീകരിക്കുകയും ചെയ്തു. ഖാസി പദവി ഏറ്റെടുക്കുന്ന ചടങ്ങ് പിന്നീട് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *