NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കോഴിക്കോട് പത്താം ക്ലാസുകാരിയും യുവാവും തൂങ്ങിമരിച്ച നിലയില്‍

കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയില്‍ പത്താം ക്ലാസുകാരിയെയും യുവാവിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കരുമല സ്വദേശി അഭിനവ് (19), താമരശേരി സ്വദേശി ശ്രീലക്ഷ്മി (15) എന്നിവരാണ് മരിച്ചത്.

അഭിനവിന്റെ വീടിന് സമീപത്തുള്ള പറമ്പിലെ മരത്തിലാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. താമരശേരി ഗവ.വി.എച്ച്.എസ്.സി.സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ശ്രീലക്ഷ്മി. കോരങ്ങാട് ചപ്പാത്തിക്കമ്പനിയില്‍ ജോലിക്കാരനാണ് അഭിനവ്.

ഇരുവരും അകന്ന ബന്ധുക്കളാണെന്നും പരസ്പരം പ്രണയത്തിലായിരുന്നു എന്നും നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *