കൃഷിയിടങ്ങളില്‍ ട്രാക്ടര്‍ ഓടിക്കാന്‍ സ്ത്രീകളും; വനിതകള്‍ക്ക് ട്രാക്ടര്‍ പരിശീലനം നല്‍കി
പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തിലെ മഹിളാ കിസാന്‍ സ്ത്രീ ശാക്തികരണ്‍ പരിയോജന (എംകെഎസ്പി) കീഴാറ്റൂര്‍ പഞ്ചായത്തില്‍ കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് ട്രാക്ടര്‍ ഓടിക്കാന്‍ പരിശീലനം നല്‍കി. കീഴാറ്റൂര്‍ കോക്കോട് പാറയിലെ 10 വനിതകള്‍ക്കാണ് ആദ്യ ഘട്ട പരിശീലനം നല്‍കിയത്. കാര്‍ഷിക മേഖലയിലുള്ള സ്ത്രീകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും സ്ത്രീ പങ്കാളിത്തം വര്‍ധിപ്പിക്കുകയും ലക്ഷ്യമിട്ടാണ് പരദ്ധതി നടപ്പാക്കുന്നത്.
40 ദിവസമെങ്കിലും തൊഴിലുറപ്പ് ജോലി ചെയ്തവര്‍ക്കാണ് പരിശീലനം നല്‍കുക. പരിശീലനം ലഭിച്ചവരെ ഉപയോഗപ്പെടുത്തി കര്‍ഷകര്‍ക്ക് വേണ്ടി നിലമൊരുക്കലും ഞാറ് നടലുമെല്ലാം ചെയ്ത് നല്‍കും. യന്ത്രവല്‍കൃത നടീല്‍, തെങ്ങു കയറ്റം, ജൈവവള ഉല്‍പാദനം, ജൈവ പച്ചക്കറി വ്യാപനം, ഡ്രിപ് ഇറിഗേഷന്‍, എന്നിവയിലും പരിശീലനം നല്‍കുന്നുണ്ട്.
പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എകെ മുസ്തഫ നിര്‍വഹിച്ചു. കീഴാറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജമീല ചാലിയത്തൊടി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വനജ, ബ്ലോക്ക് പഞ്ചായത്ത് അംഗം അസീസ് പട്ടിക്കാട്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.കെ അബ്ദുസലാം, സാബിറ കൊളമ്പില്‍, പാടശേഖര സമിതി പ്രസിഡന്റ് എന്‍കെ ഖാദര്‍,സെക്രട്ടറി ഉസ്മാന്‍ കൊമ്പന്‍, ജോയന്‍ ബിഡിഒ കെഎം സുജാത, എംകെഎസ്പി കോഡിനേറ്റര്‍ രജനി എംടി മുഹമ്മദാലി, മുനീറ ഉമര്‍, എന്നിവര്‍ പങ്കെടുത്തു.
