NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഡ്രൈവിങ് ടെസ്റ്റ് നടക്കുന്നിടത്ത് ഇനി ഉദ്യോഗസ്ഥർ മാത്രം

തിരൂരങ്ങാടി: ഡ്രൈവിങ് ലൈസൻസിനുള്ള ടെസ്റ്റ് നടക്കുന്ന സ്ഥലത്ത് ഡ്രൈവിങ് സ്കൂൾ ഉടമകൾ, ഇൻസ്ട്രക്ടർ, ജീവനക്കാർ എന്നിവർക്കു ഗതാഗത വകുപ്പ് വിലക്കേർപ്പെടുത്തി.

ഡ്രൈവിങ് ടെസ്റ്റ്, ഫിറ്റ്നസ് പരിശോധന, എൻഫോഴ്സ്മെന്റ് പ്രവർത്തനം, പൊതുജനങ്ങളുമായുള്ള ഇടപെടൽ തുടങ്ങിയവയുടെ നടപടിക്രമങ്ങളിൽ വീഴ്ച വരുത്തുകയോ അനധികൃതരീതികൾ സ്വീകരിക്കുകയോ ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന അച്ചടക്കനടപടി സ്വീകരിക്കാനും നിർദേശമുണ്ട്.

ഉദ്യോഗസ്ഥർ ടെസ്റ്റ് ഡ്യൂട്ടി ആരംഭിക്കുംമുൻപ് ഫെയ്സ് ആപ് വഴിയും ഓഫീസിലെത്തിയ ഉടൻ രജിസ്റ്ററിലും ഹാജർ രേഖപ്പെടുത്തണം.

ഡ്യൂട്ടി ആരംഭിക്കുംമുൻപു കൈവശമുള്ള പണം വെളിപ്പെടുത്തണം. ഫെയ്സ് ആപ്പിൽ ഇതിനായി ഡിജിറ്റൽ രജിസ്റ്ററുണ്ടാകും. ഡ്യൂട്ടി കഴിഞ്ഞയുടൻ വിവരങ്ങൾ വീണ്ടും രേഖപ്പെടുത്തണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!