NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: അസിസ്റ്റന്റ് എൻജിനീയർക്ക് സസ്പെൻഷൻ; കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം

തിരൂരങ്ങാടി ചെറുമുക്കിൽ 14-കാരനായ ജുനൈദ് വൈദ്യുതി പോസ്റ്റിന്റെ സ്റ്റേ വയറിൽ നിന്നും ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കർശന നടപടിയുമായി വൈദ്യുതി വകുപ്പ്. വെന്നിയൂർ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ (എ.ഇ) കെ. ബിജുവിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.

അപകടത്തിൽ മരിച്ച ജുനൈദിന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും തീരുമാനമായി. പ്രതിഷേധം കടുത്തതോടെയാണ് മന്ത്രിയുടെ ഓഫീസിൽ നിന്നും അടിയന്തര നടപടി വന്നത്.

കുറ്റക്കാർക്കെതിരെ ഇന്നലെത്തന്നെ നടപടിയുണ്ടാകുമെന്ന് പ്രതിഷേധിച്ച യൂത്ത് ലീഗ് പ്രവർത്തകർക്ക് ഉന്നത ഉദ്യോഗസ്ഥർ രേഖാമൂലം ഉറപ്പുനൽകിയിരുന്നു. എന്നാൽ, ഉറപ്പ് പാലിക്കാൻ അധികൃതർ വൈകിയതോടെ ഇന്ന് (ചൊവ്വാഴ്ച) വീണ്ടും ശക്തമായ സമരം അരങ്ങേറി.

പ്രതിഷേധം കടുത്തതോടെയാണ് വൈദ്യുതി മന്ത്രിയുടെ ഓഫീസിൽ നിന്നും അടിയന്തര ഇടപെടലുണ്ടാവുകയും അസിസ്റ്റന്റ് എൻജിനീയറെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങുകയും ചെയ്തത്.

അതേസമയം, സസ്പെൻഷൻ നടപടികൾക്കിടെ സ്റ്റേ വയർ മുറിഞ്ഞത് ട്രാക്ടർ തട്ടിയാണെന്ന് കാണിച്ച് അസിസ്റ്റന്റ് എൻജിനീയർ താനൂർ പൊലീസിൽ പരാതി നൽകിയത് പുതിയ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. എന്നാൽ, ഉദ്യോഗസ്ഥരുടെ അനാസ്ഥ മറച്ചുവെക്കാനുള്ള നീക്കമാണിതെന്നും സ്റ്റേ വയർ മാസങ്ങളായി പൊട്ടിക്കിടക്കുകയായിരുന്നുവെന്നുമാണ് നാട്ടുകാർ ഉറപ്പിച്ചു പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You may have missed

error: Content is protected !!