NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടിയിൽ യുവാവിനെ വെട്ടിക്കൊല പ്പെടുത്താൻ ശ്രമിച്ച മുൻ കാപ്പാ പ്രതി പിടിയിൽ

പരപ്പനങ്ങാടി : കഞ്ചാവ് വിൽപന ചോദ്യം ചെയ്തതിന് യുവാവിനെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച മുൻ കാപ്പാ പ്രതിയെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. ആനങ്ങാടി വാടിക്കൽ ഹൗസിൽ ഷൗക്കത്തലി (40) ആണ് പിടിയിലായത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടയാളുമാണ് ഇയാൾ.
ആനങ്ങാടി കീഴേപ്പാട്ട് സതീശനെയാണ് ഇയാൾ ആക്രമിച്ചത്. സതീശൻ കഴിഞ്ഞ 22-ാം തീയതി പ്രദേശത്ത് കഞ്ചാവ് വിൽപന നടത്തുന്നതായി കണ്ട്, ഇനിയും ഇവിടെ വിൽപന നടത്തിയാൽ പോലീസിൽ വിവരമറിയിക്കുമെന്ന് ഷൗക്കത്തലിയോട് പറഞ്ഞിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. കഴിഞ്ഞദിവസം വൈകിട്ട് ആറോടെ പണി കഴിഞ്ഞ് റെയിൽവേ ട്രാക്കിലൂടെ വീട്ടിലേക്ക് നടന്നുപോവുകയായിരുന്നു സതീശൻ. ഈ സമയത്ത് പിറകെ എത്തിയ പ്രതി സതീശനെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
ആക്രമണത്തിൽ സതീശന്റെ കണ്ണിന് താഴെയും നെറ്റിയിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആദ്യം ക്രസന്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച സതീശനെ, വിദഗ്ധ പ്ലാസ്റ്റിക് സർജറിക്കായി പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ ഇയാളുടെ പേരിൽ വിവിധ സ്റ്റേഷനുകളിലായി ഒമ്പതോളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പകൽ സമയങ്ങളിൽ മത്സ്യക്കച്ചവടവും വൈകുന്നേരങ്ങളിൽ കഞ്ചാവ് വിൽപനയും ഉപയോഗവുമാണ് ഇയാളുടെ രീതി.
മദ്യപിച്ചും കഞ്ചാവ് വലിച്ചും സ്ഥലത്ത് വഴക്കുകൾ ഉണ്ടാക്കുകയും പൊതുജനങ്ങളുടെ സമാധാന ജീവിതത്തിന് ഭംഗം വരുത്തുകയും ചെയ്യുന്നയാളാണ് ഷൗക്കത്തലി എന്ന് പോലീസ് പറഞ്ഞു.തിരൂരങ്ങാടി സി.ഐ. പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ പരപ്പനങ്ങാടി എസ്.എച്ച്.ഒ ജയപ്രകാശ്, സി.പി.ഒമാരായ ജാസർ, ശ്യാം പ്രകാശ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!