NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മലേഷ്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം: കരിപ്പൂർ മുതൽ രാമനാട്ടുകര ബൈപ്പാസ് വരെ ഇന്ന് വൈകിട്ട് ഗതാഗത നിയന്ത്രണം: എയർപോർട്ട് യാത്രക്കാർ ജാഗ്രത പാലിക്കണം..!

അഞ്ച് ദിവസത്തെ ഇന്ത്യാ പര്യടനത്തിന്റെ ഭാഗമായി രാജ്യത്തെത്തിയ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം നാളെ കോഴിക്കോട് സന്ദർശിക്കും. ഡൽഹിയിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുത്ത ശേഷമാണ് അദ്ദേഹം മലബാറിലേക്ക് എത്തുന്നത്.

 

മലേഷ്യൻ പ്രധാനമന്ത്രിയുടെ ആഗമനത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തിലും പരിസരപ്രദേശങ്ങളിലും പോലീസ് സുരക്ഷ കടുപ്പിച്ചിട്ടുണ്ട്. സന്ദർശനത്തിന് മുന്നോടിയായി നടക്കുന്ന സുരക്ഷാ റിഹേഴ്‌സലിന്റെ ഭാഗമായി ഇന്ന് (12/09/2026) വൈകിട്ട് 5 മണി മുതൽ കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം മുതൽ രാമനാട്ടുകര ബൈപ്പാസ് വരെയുള്ള റോഡിൽ കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി കൊണ്ടോട്ടി സബ് ഡിവിഷൻ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഓഫീസ്.

 

ഗതാഗത നിയന്ത്രണം നിലനിൽക്കുന്നതിനാൽ വിമാനത്താവളത്തിലേക്ക് പോകുന്ന യാത്രക്കാരും മറ്റ് അടിയന്തിര ആവശ്യങ്ങൾക്കായി സഞ്ചരിക്കുന്നവരും സമയബന്ധിതമായി യാത്രകൾ ക്രമീകരിക്കാനും മുൻകൂട്ടി ഇറങ്ങാനും ജാഗ്രത പാലിക്കണമെന്നും പോലീസ്. പ്രധാനമന്ത്രിയുടെ റൂട്ട്, സന്ദർശന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ കടുത്ത പോലീസ് കാവലാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You may have missed

error: Content is protected !!