NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പത്തുകോടിയിലധികം രൂപയുടെ ലഹരിവേട്ട : 12.800 കിലോഗ്രാം MDMA പിടികൂടി മലപ്പുറം ജില്ലാ പോലീസ്; മൂന്നുപേർ അറസ്റ്റിൽ.

പത്തുകോടിയിലധികം രൂപയുടെ ലഹരിവേട്ടയിൽ മൂന്നുപേർ അറസ്റ്റിൽ.

മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും ഡാൻസാഫ് ടീമും കോയമ്പത്തൂരിൽ നടത്തിയ നീക്കത്തിലൂടെയാണ് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച കോടികൾ വിലമതിക്കുന്ന 12.800 കിലോഗ്രാം വീര്യം കൂടിയ MDMA പിടികൂടിയത്.

 

സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം പന്തല്ലൂർ സ്വദേശി മാമ്പ്രവളപ്പിൽ ജാബിർ അലി (32), വയനാട് മേപ്പടി സ്വദേശി കരിമ്പയിൽ മുഹമ്മദ് സാലിഹ് (34), മലപ്പുറം ആനക്കയം സ്വദേശി ഷെയിം അക്ബർ (21) എന്നിവരെയാണ് മഞ്ചേരി പോലീസ് ഇൻസ്പെക്ടർ ടി.ജി. ദിലീപിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. (പരപ്പനാട് വിഷൻ ന്യൂസ്)

 

ഡൽഹി, മുംബൈ, ബാംഗ്ലൂർ തുടങ്ങിയ ഇതര സംസ്ഥാനങ്ങളിൽ നിന്നും വൻതോതിൽ ലഹരിവസ്തുക്കൾ ശേഖരിച്ച് ആഡംബര കാറുകളുടെ രഹസ്യ അറകളിൽ ഒളിപ്പിച്ചു കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായത്. (പരപ്പനാട് വിഷൻ ന്യൂസ്)

 

തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള വിവിധ ഭാഗങ്ങളിൽ ചില്ലറ വിൽപ്പനയ്ക്കായി 100 ഗ്രാം മുതൽ 500 ഗ്രാം വരെയുള്ള പാക്കറ്റുകളാക്കി ഇന്നോവ കാറിന്റെ ഡോർ പാഡുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു MDMA സൂക്ഷിച്ചിരുന്നത്.

 

(പരപ്പനാട് വിഷൻ ന്യൂസ്) മഞ്ചേരിയിൽ മുൻപ് പിടിയിലായ പ്രതികളിൽ നിന്നും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പഴുതടച്ച അന്വേഷണമാണ് സംസ്ഥാന പോലീസിന്റെ എക്കാലത്തെയും വലിയ ഈ ലഹരിവേട്ടയ്ക്ക് വഴിയൊരുക്കിയത്. ഡൽഹി, മുംബൈ കേന്ദ്രീകരിച്ച് വിമാനമാർഗം സഞ്ചരിച്ച് വ്യാജേന കാറുകൾ വാങ്ങി ലഹരി കടത്തുന്ന ഈ സംഘത്തിലെ മറ്റു കണ്ണികളെക്കുറിച്ചും ലഹരിയുടെ ഉറവിടത്തെക്കുറിച്ചും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!