NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഗൂഗിൾ മാപ്പ് നോക്കി വിവാഹ സൽക്കാരത്തിന് പുറപ്പെട്ടു; സ്കൂട്ടർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു; അപകട സ്ഥലം കണ്ടെത്തിയത് രാത്രിയിൽ..!

 

ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ വിവാഹസൽക്കാരത്തിന് പുറപ്പെട്ട യുവാവ് സ്കൂട്ടർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ദാരുണാന്ത്യം. പൊന്നാനി പുറത്തൂർ തൃത്തല്ലൂർ കുന്നുങ്ങൽ സ്വദേശി കുളത്ത് അബ്ദുൽ റസാഖിന്റെ മകൻ മുഹമ്മദ് റിഷാൽ (19) ആണ് മരിച്ചത്.

കുറ്റിപ്പുറം കൊളക്കാട്ട് ഇന്നലെ വൈകീട്ട് അഞ്ചോടെയാണ് അപകടം നടന്നത്. കൊളക്കാട് ഇറക്കം ഇറങ്ങുന്നതിനിടെ ഇവർ സഞ്ചരിച്ച സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നു.

 

അപകടത്തിൽ നെഞ്ചിന് ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് റിഷാലിനെ ഉടൻ തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഒപ്പമുണ്ടായിരുന്ന കൂട്ടുകാരന് അപകടം നടന്ന സ്ഥലം കൃത്യമായി അറിയാത്തതിനാൽ ഏറെ തെരെച്ചിലിന് ശേഷം രാത്രി വൈകിയാണ് പോലീസിന് സ്ഥലം കണ്ടെത്താൻ സാധിച്ചത്. മാതാവ്: സക്കീന. സഹോദരങ്ങൾ: റിഫാനിയ, റസൽ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!