NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

‘സ്വാതന്ത്ര്യം നൽകുന്നില്ല, നിരന്തരം ശല്യം ചെയ്യൽ’ കാമുകനെ ഒഴിവാക്കാൻ സുഹൃത്തുക്കൾക്ക് ക്വട്ടേഷൻ നൽകി; 19 കാരിയും കൂട്ടാളികളും അറസ്റ്റിൽ

കാമുകനെ ഒഴിവാക്കാൻ സുഹൃത്തുക്കൾക്ക് ക്വട്ടേഷൻ നൽകിയ യുവതിയെയും കൂട്ടാളികളെയും തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. പട്ടാമ്പി പെരുമൊടിയൂർ പനങ്ങാട്തൊടി സഫാന (19), തിരൂർ നോർത്ത് അന്നാര പുതുക്കുളങ്ങര വീട്ടിൽ നാദിയ (20), പുതുക്കുളങ്ങര വീട്ടിൽ റബീബ (25), പറവണ്ണ കുട്ടിയസ്സന്റെ പുരയ്ക്കൽ ഇർഷാദ് (28), പറവണ്ണ ബദനത്ത് വീട്ടിൽ അസറുദ്ദീൻ (25) എന്നിവരാണ് അറസ്റ്റിലായത്. സഫാനയുടെ പട്ടാമ്പി കൊണ്ടൂർകര സ്വദേശിയായ 19 വയസ്സുള്ള കാമുകനെയാണ് സംഘം വധിക്കാൻ ശ്രമിച്ചത്.

കഴിഞ്ഞ ദിവസം തിരൂർ അന്നാരയിലുള്ള സുഹൃത്തുക്കളുടെ വീട്ടിലെത്തിയ സഫാനയെ അന്വേഷിച്ച് സുഹൃത്തിനൊപ്പം കാമുകനും തിരൂരിലെത്തിയിരുന്നു. ഫോണിൽ ബന്ധപ്പെട്ടതിനെ തുടർന്ന് കൂട്ടിക്കൊണ്ടുപോകാനെത്താമെന്ന് അറിയിച്ച് സഫാനയുടെ സുഹൃത്ത് നാദിയ ഇവർക്കരികിലെത്തി.

നാദിയയ്‌ക്കൊപ്പം ഇർഷാദും അസറുദ്ദീനും ഉണ്ടായിരുന്നു. തുടർന്ന് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് താഴേപ്പാലം ബൈപാസ് വഴി ഒരുമിച്ച് നടന്ന സംഘം ഇരുവരെയും കാറിൽ കയറ്റി ക്രൂരമായി മർദിക്കുകയായിരുന്നു. പുലർച്ചെ ഒന്നരയോടെ കാമുകനെ താഴേപ്പാലത്ത് റോഡരികിൽ ഉപേക്ഷിച്ച ശേഷം പ്രതികൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.

കാമുകനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് പൊലീസിൽ വിവരമറിയിച്ചതോടെയാണ് കേസെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളെ പൊലീസ് ഉടൻ പിടികൂടി. കാമുകൻ നിരന്തരം ശല്യം ചെയ്യുകയും തനിക്ക് സ്വാതന്ത്ര്യം നൽകാതിരിക്കുകയും ചെയ്യുന്നതാണ് ക്വട്ടേഷൻ നൽകാൻ കാരണമെന്നാണ് സഫാന പൊലീസിന് നൽകിയ മൊഴി.

Leave a Reply

Your email address will not be published. Required fields are marked *

You may have missed

error: Content is protected !!