NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ വന്ദേമാതരം മുഴുവനായി പാടണം; ഉത്തരവുമായി സർക്കാർ

 

തിരുവനന്തപുരം : സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഹർ ഘർ തിരങ്ക ചടങ്ങുകളിൽ വന്ദേമാതരം മുഴുവനായി ആലപിക്കണമെന്ന് നിർദേശിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി വകുപ്പുകൾക്ക് കത്തയച്ചു.

കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ പ്രത്യേക നിർദേശപ്രകാരമാണ് നടപടി. ഓഗസ്റ്റ് 9 മുതൽ 17 വരെ നീണ്ടുനിൽക്കുന്ന ഹർ ഘർ തിരങ്ക കാമ്പയിന്റെ ഭാഗമായുള്ള എല്ലാ പൊതുചടങ്ങുകളിലും വന്ദേമാതരം ആലപിക്കണമെന്നാണ് കത്തിൽ നിർദേശിക്കുന്നത്.

വന്ദേമാതരത്തിന്റെ 150-ാം വാർഷികം ആഘോഷിക്കുന്ന വർഷമെന്ന ചരിത്രപരമായ പ്രാധാന്യംകൂടി കണക്കിലെടുത്താണ് കേന്ദ്രസർക്കാർ നിർദേശം. ചടങ്ങുകളിൽ എല്ലാവരും ഒത്തുകൂടുമ്പോൾ ഒരു സമൂഹഗാനമെന്നനിലയിൽ വന്ദേമാതരം ആലപിക്കണമെന്നാണ് ചീഫ് സെക്രട്ടറി നൽകിയ നിർദേശം.

വന്ദേമാതരത്തെ അവഹേളിക്കുന്നത് കുറ്റകരമായി മാറുമെന്നും അതുകൊണ്ടുതന്നെ നിയമപരമായ ഗൗരവത്തോടെ വേണം ഇത് നടപ്പിലാക്കാനെന്നും കത്തിൽ സൂചനയുണ്ട്. മുൻപ് പലപ്പോഴും ഗാനത്തിന്റെ ഒരുഭാഗംമാത്രമാണ് ആലപിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!