NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

യുപിഐ ഇടപാടുകൾക്ക് ഫീസിന് സാധ്യത; 2000 രൂപയ്ക്ക് മുകളിലുള്ള ബിസിനസ് ഇടപാടുകൾക്ക് 0.25% മുതൽ 0.4% വരെ ഫീസ് ഈടാക്കിയേക്കും

യുപിഐ ഇടപാടുകൾക്ക് ഫീസിന് സാധ്യത. 2000 രൂപയ്ക്ക് മുകളിലുള്ള ബിസിനസ് ഇടപാടുകൾക്ക് 0.25% മുതൽ 0.4% വരെ ഫീസ് ഈടാക്കിയേക്കുമെന്നാണ് വിവരം. വ്യക്‌തികൾക്കിടയിലെ ഇടപാടുകളെയും ചെറിയ തുകയ്ക്കുള്ള പർച്ചേസുകളേയും മാറ്റം ബാധിക്കില്ല. ടാക്സേഷൻ & അദർ ലോസ് ബിൽ പ്രകാരം വരുന്ന നിയമഭേദഗതിയാണ് ഫീസ് ഈടാക്കാനുള്ള സാധ്യത തുറയ്ക്കുന്നത്. ഈ പരിധി പ്രകാരം 95 ശതമാനം ഇടപാടുകൾക്കും എംഡിആർ ബാധകമാകില്ലെന്നാണ് കണക്ക്.

 

കൂടാതെ, എല്ലാ വ്യാപാരികളും ഈ ചെറിയ തുക ഉപഭോക്താക്കളുടെ മേൽ ചുമത്തണമെന്നില്ലെന്നും സർക്കാർ പ്രതീക്ഷിക്കുന്നു. നിലവിൽ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഇടപാടുകൾക്ക് എം.ഡി.ആർ ഉണ്ടെങ്കിലും മിക്ക വ്യാപാരികളും അത് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്നില്ല. ക്രെഡിറ്റ് കാർഡുകളിൽ എം.ഡി.ആർ ഇടപാട് തുകയുടെ 3 ശതമാനം വരെ ഉയർന്നേക്കാം.. എന്നാൽ 20 ലക്ഷം രൂപ വരെയുള്ള ഡെബിറ്റ് കാർഡ് ഇടപാടുകൾക്ക് 0.4 ശതമാനം എന്ന പരിധിയുണ്ട്, ഉയർന്ന തുകയാണെങ്കിൽ അത് 0.9 ശതമാനമാണിത്.

 

ഓൺലൈൻ ഇടപാട് നടത്തുന്നതിന് വ്യാപാരികൾ ബാങ്കുകൾക്കും പെയ്മെന്റ് സേവന ദാതാക്കൾക്കും (PSPs) നൽകേണ്ടിവരുന്ന സേവന ഫീസാണ് മർച്ചന്റ് ഡിസ്ക്കൗണ്ട് റേറ്റ്. 2020 മുതൽ യുപിഐ, റുപേ ഡെബിറ്റ് കാർഡ് ഇടപാടുകൾക്ക് എംഡിആർ ഈടാക്കുന്നില്ല. ഡിജിറ്റൽ പെയ്മെൻ്റ് പ്രോത്സാഹിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!