പ്രധാനമന്ത്രിക്കെതിരെ വധഭീഷണി : പ്രതി പരപ്പനങ്ങാടി സ്വദേശി മിഥുൻ
പരപ്പനങ്ങാടി: സമൂഹ മാധ്യമങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പരപനങ്ങാടി ചെട്ടിപ്പടി കുപ്പിവളവിൽ മിഥുൻ രാജാണന്ന് കണ്ടെത്തി.
പ്രധാനമന്ത്രിയെ വെള്ളിയാഴ്ച ദിവസം തലയറക്കുമെന്ന് സോഷ്യൽ മീഡിയയിൽ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് വ്യാപകമായി സംഘ്പരിവാർ കേന്ദ്രങ്ങൾ ഇയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു.
ഇതിനിടെയാണ് ഇയാൾ മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി സ്വദേശിയാണന്ന് തിരിച്ചറിഞ്ഞത്.
ഇയാളുടെരൂപം കണ്ടപ്പോൾ മുസ്ലിം നാമധാരിയാണന്ന് തെറ്റിദ്ധരിച്ച് വ്യാപകമായി വിദ്യേശ പ്രചരണങ്ങൾ നടത്തുന്നതിനിടെയാണ് തിരിച്ചറിയുന്നത്.
ഇയാൾ നേരത്തെ സംഘ്പരിവാർ സംഘടനകളിൽ പ്രവർത്തിച്ചിരുന്നതായി പ്രദേശവാസികൾ പറയുന്നുണ്ട്
എന്നാൽ 20 വർഷമായി ഇയാൾ മാനസിക രോഗത്തിന് ചികിത്സയിലാണന്നാണ് പോലീസ് പറയുന്നത്.
ബന്ധുക്കളെ അടക്കം ആക്രമിച്ചതിനെ തുടർന്ന് പരപ്പനങ്ങാടി പോലീസ് ഇയാളെ കുതിരവട്ടം ആശുപത്രിയിൽ എത്തിച്ചിരുന്നതായി പോലീസ് പറയുന്നു.
വിദ്വേശ പ്രചരണങ്ങൾക്കെതിരെ സ്വമേധയ കേസ്സെടുക്കുന്ന പോലീസ് പ്രതി മാനസിക രോഗിയായതിനാൽ നടപടിയെടുത്തിട്ടില്ലന്ന് പോലീസ് കേന്ദ്രങ്ങൾ പറഞ്ഞു
