NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വയനാട് മണ്ണിടിച്ചിൽ ദുരന്തം: വിശദമാ യ അന്വേഷണം നടത്തി കുറ്റക്കാര്‍ക്ക് നടപടി സ്വീകരിക്കും – പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ

വയനാട് മണ്ണിടിച്ചിൽ ദുരന്തം വിശദമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്ക് നടപടി സ്വീകരിക്കും – പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ

കള്ളാടിയിൽ മണ്ണിടിച്ചിൽ സംഭവിച്ച സ്ഥലം സന്ദർശിച്ച ശേഷം മന്ത്രി പി.കെ. ബഷീർ മാധ്യമങ്ങളോട് പറഞ്ഞു:

“സംഭവം സർക്കാർ ഗൗരവമായി കാണുന്നു. മനുഷ്യജീവന്റെ സുരക്ഷയാണ് ഞങ്ങളുടെ പ്രധാന പരിഗണന. അതുകൊണ്ട് തന്നെ നിർമാണ പ്രവൃത്തികൾ നേരത്തെ തന്നെ നിർത്തിവെപ്പിച്ചിരുന്നു.

കൊങ്കൺ റെയിൽവേയോട് പദ്ധതി പ്രദേശത്തെ എല്ലാ നിർമാണ-അനുബന്ധ പ്രവൃത്തികളും എല്ലാ സുരക്ഷാ മുൻകരുതലുകളോടും കൂടി മാത്രം മുന്നോട്ട് കൊണ്ടുപോകണമെന്ന് നേരത്തെ വ്യക്തമായ നിർദേശം നൽകിയിരുന്നു.

ഏതെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ ഉത്തരവാദികൾക്കെതിരെ ഗവൺമെന്റ് കർശന നടപടി സ്വീകരിക്കും. വിശദമായ അന്വേഷണം ഉടൻ ആരംഭിക്കുകയും, പൂർണ്ണ പഠനത്തിനു ശേഷം ഉചിതമായ തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യും.” മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed

error: Content is protected !!