NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടി എൽബിഎസ് ഇന്റഗ്രേറ്റഡ് ഇൻസ്റ്റിറ്റ്യൂട്ടും തിരൂരങ്ങാടി ജനറൽ ആശുപത്രിയും യാഥാർത്ഥ്യത്തിലേക്ക് : ബജറ്റിൽ തുക വകയിരുത്തി

തിരൂരങ്ങാടി താലൂക്ക് ഗവ ആശുപത്രി ജനറൽ ആശുപത്രിയായി ഉയർത്തുന്നതിനും,

 

പരപ്പനങ്ങാടി എൽബിഎസ് ഇന്റഗ്രേറ്റഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിക്ക്‌ സ്വന്തം ഭൂമിയും കെട്ടിടവും നിർമ്മിക്കുന്നതിനുള്ള തുക ലഭ്യമാക്കുന്നതിനും തിരൂരങ്ങാടി താലൂക്ക് ഗവ ആശുപത്രി ജനറൽ ആശുപത്രിയായി ഉയർത്തുന്നതിനും തീരുമാനമായി.

സംസ്ഥാന ബജറ്റിൽ ആണ് മുഖ്യമന്ത്രി ഈ കാര്യം അറിയിച്ചത്. നിലവിൽ അഞ്ചു കോടി രൂപയാണ് പരപ്പനങ്ങാടി എൽ.ബി.എസ് ഇന്റഗ്രേറ്റഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി അനുവദിച്ചിട്ടുള്ളത്.

ഈ പ്രവർത്തിക്ക് സ്വന്തം ഭൂമി ലഭ്യമാക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള 16.5 കോടി രൂപ ഈ ഹെഡിൽ അനുവദിക്കുന്നതിന് തീരുമാനം ആയിട്ടുണ്ട്. ഈ പദ്ധതിക്ക് ആവശ്യമായ കെട്ടിടം നിർമ്മാണം ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ട് അനുവദിക്കുന്നതിനും തീരുമാനമായിട്ടുണ്ട്. ഇതോടുകൂടി 10 വർഷമായി അനങ്ങാതിരുന്ന പദ്ധതിയാണ് ഉണർന്നിരിക്കുന്നത്. മമ്പുറം ഹെറിറ്റേജ് പദ്ധതിയിൽ ഉൾപ്പെടുത്തി വേങ്ങര നിയോജക മണ്ഡലത്തിലെയും തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെയും വിവിധ പദ്ധതികൾക്ക് രൂപം നൽകിയിട്ടുണ്ട്.

തിരൂരങ്ങാടിയുടെ മുഖച്ഛായ മാറ്റുന്ന ഈ പദ്ധതികൾ തിരൂരങ്ങാടി നിയോജക മണ്ഡലം എം.എൽ.എ പി എം എ സമീറിന്റെ ഇടപെടലിന്റെ ഫലമായാണ് യാഥാർത്ഥ്യത്തിലേക്ക് അടുക്കുന്നത്.

പരപ്പനങ്ങാടി എൽബിഎസ് ഇന്റഗ്രേറ്റഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി പദ്ധതിയുടെ ഭാഗമായ ആർട്സ് ആൻഡ് സയൻസ് കോളേജ് വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നുണ്ട്. സ്വന്തം സ്ഥലവും, കെട്ടിടവും യാഥാർത്ഥ്യമാകുന്നതോടെ ഈ പദ്ധതിയുടെ ഭാഗമായി പോളിടെക്നിക് കോളേജ്, എൻജിനീയറിങ് കോളേജ്, എൽബിഎസ് ന്റെ പി ജി ഡി സി എ അടക്കമുള്ള വിവിധ കമ്പ്യൂട്ടർ കോഴ്സുകൾ, ജോബ് ഓറിയന്റഡ് ആയിട്ടുള്ള നിരവധി കോഴ്സുകൾ കൂടി ഈ വിദ്യാഭ്യാസ ഹബ്ബിൽ ആരംഭിക്കും.

 

സച്ചാർ കമ്മീഷൻ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിനുവേണ്ടി ശുപാർശ ചെയ്ത ഈ പദ്ധതി കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്താണ് കേരളത്തിലേക്ക് കൊണ്ടുവന്ന്, തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ പരപ്പനങ്ങാടിയിൽ ആരംഭിക്കുന്നതിനുള്ള ഉത്തരവ് ഇറക്കിയത്. ഈ പദ്ധതിയുടെ ഉദ്ഘാടനം അന്നത്തെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി കെ അബ്ദുറബ്ബിന്റെ അധ്യക്ഷതയിൽ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടി നിർവഹിക്കുകയും ചെയ്തിരുന്നു. തുടർന്നുവന്ന എൽഡിഎഫ് സർക്കാർ ഈ പദ്ധതിക്ക് അനുവദിച്ചിരുന്ന 130 കോടി രൂപ അനുവദിക്കാതെ പിടിച്ച് വെക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ഈ 130 കോടി രൂപയിൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് സ്വന്തം കെട്ടിടം വരുന്നതുവരെ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിന് റിലീസ് ചെയ്തു നൽകിയ ഒരു കോടി രൂപ കഴിച്ചുള്ള തുക അനുവദിക്കാതെ വക മാറ്റുകയും ചെയ്തു. ഈ പദ്ധതിക്കാണ് പുതിയ യുഡിഎഫ് സർക്കാർ വന്നതോടെ നിയോജക മണ്ഡലം എംഎൽഎ പി എം എ സമീറിന്റെ ഇടപെടലിന്റെ ഫലമായി പുതുജീവൻ വന്നത്.

കേരളത്തിലെ ഏറ്റവും മികച്ച താലൂക്ക് ആശുപത്രിയായി രണ്ടുതവണ തിരഞ്ഞെടുത്ത ആശുപത്രിയാണ് തിരൂരങ്ങാടി ഗവൺമെന്റ് താലൂക്ക് ആശുപത്രി. മൂന്ന് തവണ കായകല്പം അവാർഡും ഈ ആശുപത്രിക്ക് ലഭിച്ചിട്ടുണ്ട്. ദിനംപ്രതി 1500ൽ പരം രോഗികൾ ആശ്രയിക്കുന്ന ആശുപത്രിയാണ് തിരൂരങ്ങാടി താലൂക്ക് ആശുപത്രി. ഒരു ദിവസം 90 രോഗികൾക്ക് ഡയാലിസിസ് സൗകര്യവും ഇവിടെ നൽകി വരുന്നുണ്ട്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ സഹകരണത്തോടെ ബ്ലഡ് സ്റ്റോറേജ് യൂണിറ്റും ഈ ആശുപത്രിയിൽ ലഭ്യമാണ്. സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതൽ സ്ഥലസൗകര്യമുള്ള താലൂക്ക് ആശുപത്രി കൂടിയാണ് തിരൂരങ്ങാടി ഗവൺമെന്റ് താലൂക്ക് ആശുപത്രി. പ്രദേശവാസികളുടെ നിരന്തരമായ ആവശ്യമായിരുന്നു ഈ ആശുപത്രി ജില്ലാ ആശുപത്രിയായി ജനറൽ ആശുപത്രിയായി ഉയർത്തണം എന്നുള്ളത്.

 

മമ്പുറം പൈതൃക പദ്ധതിയുടെ ഭാഗമായി നിരവധി വികസന പദ്ധതികൾ വേങ്ങര നിയോജക മണ്ഡലത്തിലും, തിരൂരങ്ങാടി നിയോജക മണ്ഡലത്തിലും യാഥാർത്ഥ്യത്തിലേക്ക് വരികയാണ്.

യുഡിഎഫ് സർക്കാരിന്റെ കന്നി ബജറ്റ് തന്നെ തിരൂരങ്ങാടി ജനതക്കുള്ള സമ്മാനമാണെന്ന് പി.എം.എ സമീർ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!