NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ലഹരിയിൽ അക്രമാസക്തനായ യുവാവിനെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു.;  തടയാൻ ശ്രമിച്ച പോലീസുകാരെയും പമ്പ് ജീവനക്കാരെയും മർദ്ദിച്ചു

പരപ്പനങ്ങാടി: ആനങ്ങാടി പെട്രോൾ പമ്പിൽ മാരക ലഹരി ഉപയോഗിച്ച് അതിക്രമിച്ച് കയറി ജീവനക്കാരെ മർദ്ദിക്കുകയും പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.  ചെട്ടിപ്പടി ആലുങ്ങൽ ബീച്ച് കറാച്ചന്റെ പുരക്കൽ മുഹമ്മദ് സാദിഖ് (26) നെയാണ് പരപ്പനങ്ങാടി പോലീസ് സാഹിസികമായി പിടിക്കൂടിയത്.
ഞായറാഴ്ച വൈകീട്ട് ആനങ്ങാടിയിൽ പെട്രോൾ അടിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെത്തുടർന്നാണ് ഇയാൾ പമ്പ് ജീവനക്കാരെ അക്രമിക്കുകയും തെറിവിളിക്കുകയും ചെയ്തത്. തുടർന്ന് സ്ഥലത്തെത്തിയ പരപ്പനങ്ങാടി എസ്.എച്ച്.ഒ സ്റ്റെപ്റ്റോ ജോൺ, എസ്.ഐ മുഹ്സിൻ, സി.പി.ഒ രാഹുൽ, സി.പി.ഒ സിബി എബ്രഹാം എന്നിവരടങ്ങുന്ന സംഘത്തെ പ്രതി ആക്രമിക്കുകയായിരുന്നു.
ഈ സംഘർഷത്തിൽ നാല് പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേൽക്കുകയും പോലീസ് വാഹനത്തിന് കേടുപാടുകൾ സംഭവിച്ചു. പമ്പ് ജീവനക്കാരെ ആക്രമിച്ചതിനും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിനെ ആക്രമിച്ചതിനും കേസെടുത്ത പ്രതിക്ക്   പോലീസിനെ ആക്രമിച്ചതിന്  കോഴിക്കോട് റെയിൽവേ സ്റ്റേഷനിലും കൂട്ടുമൂച്ചി ബീവറേജസ് ജീവനക്കാരെ ആക്രമിച്ചതിലും മുൻകാല ക്രിമിനൽ പശ്ചാത്തലവും കേസുകളുമുണ്ട്. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ തിരൂർ സബ് ജയിലിൽ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!