NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടിയിൽ എം.ഡി.എം.എ യുമായി രണ്ട് പേർ പിടിയിൽ

പരപ്പനങ്ങാടി: എം.ഡി.എം.എ യുമായി രണ്ട് യുവാക്കളെ പരപ്പനങ്ങാടി പോലീസ് പിടികൂടി.

പരപ്പനങ്ങാടി പുത്തൻ കടപ്പുറം സ്വദേശിയും വള്ളിക്കുന്ന് അത്താണിക്കൽ താമസക്കാരനുമായ പൂവ്വതുംതൊടി മുഹമ്മദ് നസീം (34), മൂന്നിയൂർ ആലിൻചുവട് കണ്ണിപറമ്പിൽ പരാടൻ മുഹമ്മദ് ഫൈറൂസ് ( 30) എന്നിവരെയാണ് ചൊവ്വാഴ്ച പുലർച്ചെ നാലിന് പരപ്പനങ്ങാടി പി.ഡബ്ലീ.യു.ഡി റസ്റ്റ് ഹൗസ് റോഡിന് സമീപത്ത് വെച്ച് പിടികൂടിയത്.

 

പരപ്പനങ്ങാടി എസ്.എച്ച്. ഒ സ്‌റ്റെപ്പ് റ്റോ ജോൺ, എസ്. ഐ. ജിതിൻവാസ്, എസ്.സി.പി.ഒ. സാൻ സോമൻ, സി.പി.ഒ സച്ചിൻ ശ്രീനാഥ്, രാഹുൽ എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്.

ഇവരിൽനിന്ന് രണ്ട് ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ ഇവരെ കോടതി റിമാൻ്റ് ചെയ്തു.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!