സാങ്കേതിക വിദ്യയിൽ തിരൂരങ്ങാടിയുടെ കുതിപ്പ്: എ.ഐ സംവിധാനത്തോടെ ‘എം.എൽ.എ ആപ്പ്’ പുറത്തിറക്കി പി.എം.എ സമീർ എം.എൽ.എ
തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ ജനങ്ങൾക്ക് എം.എൽ.എയുമായി നേരിട്ട് ബന്ധപ്പെടുന്നതിനും വിവിധ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനുമായി പി.എം.എ സമീർ എം.എൽ.എ ‘എം.എൽ.എ ആപ്പ്’ പുറത്തിറക്കി.
മണ്ഡലത്തിലെ ഉന്നത വിജയികളെ അനുമോദിക്കുന്ന ചടങ്ങിൽ വെച്ച്, ഹയർസെക്കൻഡറി പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ വിദ്യാർത്ഥി എ. ഹരികൃഷ്ണനാണ് ആപ്പ് ലോഞ്ച് ചെയ്തത്.
പരാതികൾ സമർപ്പിക്കുന്നതിനും അവയുടെ പുരോഗതി നിരീക്ഷിക്കുന്നതിനും പുറമെ, കരിയർ മാർഗനിർദേശങ്ങൾ, തൊഴിൽ അവസരങ്ങൾ, രക്തദാന ശൃംഖല തുടങ്ങിയ സൗകര്യങ്ങളും ഇതിലുണ്ട്. സർക്കാർ ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള സംശയങ്ങൾക്ക് തൽക്ഷണം മറുപടി നൽകുന്ന രാജ്യത്തെ ആദ്യ എ.ഐ (AI) അധിഷ്ഠിത ജനപ്രതിനിധി ആപ്പ് എന്ന സവിശേഷതയും ഇതിനുണ്ട്.
സാങ്കേതിക വിദ്യയുടെ സഹായത്തോടെ പൊതുസേവനം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുന്ന ഈ സംരംഭത്തിലൂടെ എം.എൽ.എ ഇനി ജനങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാകും.
📱 PMA Sameer ആപ്പ് ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യാൻ:
https://pma-sameer-deeplink-690817066493.us-central1.run.app/pma_sameer
