NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കൊടിഞ്ഞിയിലെ ഇരട്ടപ്പെരുമ ഇനി ഫ്ലിപ്കാർട്ട് പരസ്യത്തിലും; ‘ഒന്നിന് ഒന്ന് സൗജന്യം’; ആശയവുമായി പുതിയ ക്യാമ്പയിൻ..!

ലോകപ്രശസ്തമായ മലപ്പുറം നന്നമ്പ്ര പഞ്ചായത്തിലെ കൊടിഞ്ഞിയിലെ ഇരട്ടകളുടെ പെരുമ ഇനി ഇന്ത്യയിലെ പ്രമുഖ ഇ-കോമേഴ്സ് സ്ഥാപനമായ ഫ്ലിപ്കാർട്ടിന്റെ പരസ്യത്തിലും.

ഫ്ലിപ്കാർട്ട് പുറത്തിറക്കിയ ഏറ്റവും പുതിയ ‘സമ്മർ സെയിൽ’ ക്യാമ്പയിന്റെ ഭാഗമായാണ് കൊടിഞ്ഞിയിലെ ഇരട്ടകളെ പ്രമേയമാക്കി വീഡിയോ പരസ്യം തയ്യാറാക്കിയിരിക്കുന്നത്.

“ഒന്നിന് ഒന്ന് സൗജന്യം’ എന്ന വിപണന ആശയത്തെ സൂചിപ്പിക്കാനാണ് ഇരട്ടകളുടെ ഗ്രാമമായ കൊടിഞ്ഞിയെ ഫ്ലിപ്കാർട്ട് തിരഞ്ഞെടുത്തത്. കൊടിഞ്ഞിയിലെ ആളുകൾ സാധനങ്ങൾ വാങ്ങുന്നതിന് അനുസരിച്ച് അവർക്ക് ലഭിക്കുന്ന ഡിസ്കൗണ്ടുകളും ഓഫറുകളുമാണ് പരസ്യത്തിൽ രസകരമായി അവതരിപ്പിക്കുന്നത്.

 

കൊടിഞ്ഞിയുടെ ഗ്രാമീണ പശ്ചാത്തലവും ഇരട്ടകളുടെ സാന്നിധ്യവും പരസ്യത്തിന് വലിയ ശ്രദ്ധ നേടിക്കൊടുത്തു.

ലോകത്ത് ഏറ്റവും കൂടുതൽ ഇരട്ടകളുള്ള ഗ്രാമങ്ങളിൽ ഒന്നാണ് മലപ്പുറം ജില്ലയിലെ കൊടിഞ്ഞി. മുന്നൂറിലേറെ ജോഡി ഇരട്ടകളുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്.

മിക്ക കുടുംബങ്ങളിലും ഇരട്ടകളുണ്ടെന്നുള്ള ഈ അത്ഭുത പ്രതിഭാസം തേടി നേരത്തെ അന്താരാഷ്ട്ര മാധ്യമങ്ങളും ഗവേഷകരും കൊടിഞ്ഞിയിൽ എത്തിയിരുന്നു. ഇപ്പോൾ ഫ്ലിപ്കാർട്ടിന്റെ പരസ്യത്തിലൂടെ കൊടിഞ്ഞിയുടെ ഈ സവിശേഷത ഒരിക്കൽ കൂടി ദേശീയ തലത്തിൽ ചർച്ചയാവുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *