NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പഞ്ചാബിൽ 2 മണിക്കൂറിനിടെ 2 സ്ഫോടനങ്ങൾ, പരിഭ്രാന്തി; അന്വേഷണം

 

മണിക്കൂറുകളുടെ വ്യത്യാസത്തിൽ പഞ്ചാബിൽ രണ്ട് സ്ഫോടനങ്ങൾ. ജലന്ധറിലെ ബോർഡർ സെക്യൂരിറ്റി ഫോഴ്സ് ആസ്ഥാനത്തും അമൃത്സറിൽ ഖാസ സൈനിക ക്യാംപ് പരിസരത്തുമാണ് സ്ഫോടനമുണ്ടായത്. ജലന്ധറിലെ ബിഎസ്എഫ് ആസ്ഥാനത്തിന് പുറത്ത് രാത്രി 8 മണിയോടെയായിരുന്നു ആദ്യ സ്ഫോടനം നടന്നത്.

ആസ്ഥാനത്തിന് പുറത്ത് പാർക്ക് ചെയ്തിരുന്ന സ്കൂട്ടറാണ് പൊട്ടിത്തെറിച്ചത്. ഇത് പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. സ്ഫോടനത്തിന്റെ പ്രഭാവം ഏകദേശം 300 മീറ്റർ വരെ അനുഭവപ്പെട്ടു. ഒരു കാറിന്റെ ജനലുകളും ഒരു കടയുടെ ചില്ലുകളും തകർന്നു.

 

ഗുർപ്രീത് സിങ് എന്നയാളാണ് സ്കൂട്ടർ ഓടിച്ചിരുന്നതെന്നാണ് വിവരം. ഭക്ഷണം വിതരണം ചെയ്യാനായി ദിവസവും ഇയാള്‍ സംഭവം നടന്ന സ്ഥലത്ത് എത്താറുണ്ട്. പാർക്ക് ചെയ്ത വാഹനത്തിനടുത്തേയ്ക്ക് ഗുർപ്രീത് നടന്നുവരുമ്പോഴാണ് സ്ഫോടനം ഉണ്ടായത്. പെട്ടെന്ന് ഇയാൾ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. സ്ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. സംഭവം നടന്നത് അതീവ സുരക്ഷാ മേഖലയിലാണ്.

 

ആദ്യത്തെ സ്ഫോടനം കഴിഞ്ഞ് 2 മണിക്കൂറിനു ശേഷമാണ് രണ്ടാമത്തെ സ്ഫോടനവുമുണ്ടായത്. അമൃത്സറിൽ ഖാസ സൈനിക ക്യാംപ് പരിസരത്താണ് സ്ഫോടനമുണ്ടായത്. വിവരം ലഭിച്ചയുടൻ പൊലീസ് സ്ഥലത്തെത്തി.

ബോംബ് ഡിസ്പോസൽ സ്ക്വാഡ്, ഫൊറൻസിക് സയൻസ് ലബോറട്ടറി ടീമുകൾ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയെന്ന് അമൃത്സർ എസ്പി ആദിത്യ എസ്. വാരിയർ പറഞ്ഞു. സ്ഫോടനത്തിന്റ കാരണം പരിശോധിച്ച് വരുകയാണെന്ന് അദ്ദേഹം പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *