NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

റിയാദിൽ പെരിന്തൽമണ്ണ സ്വദേശിയായ ഡ്രൈവർ മരണപ്പെട്ടു; മൃതദേഹം കണ്ടെത്തിയത് സ്വന്തം കാറിനുള്ളിൽ..!

സൗദി അറേബ്യയിലെ റിയാദിൽ മലയാളി പ്രവാസിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പെരിന്തൽമണ്ണ തൂത ചുണ്ടംപറ്റ സ്വദേശി സൈതലവി (52) ആണ് അന്തരിച്ചത്.

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. റിയാദിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം.

താമസസ്ഥലത്തിന് സമീപം പാർക്ക് ചെയ്തിരുന്ന സ്വന്തം കാറിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ സൈതലവിയെക്കുറിച്ച് സമീപവാസിയാണ് സുഹൃത്തുക്കളെ വിവരം അറിയിച്ചത്.

വിവരമറിഞ്ഞ ഉടൻ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം ശുമൈസി ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി.

മരണവിവരമറിഞ്ഞ് ജിദ്ദയിലുള്ള സഹോദരൻ സലീം റിയാദിലെത്തിയിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള തുടർനടപടികൾ പുരോഗമിക്കുകയാണ്.

അലി-സൈനബ ദമ്പതികളുടെ മകനാണ് പരേതനായ സൈതലവി. ഭാര്യ: സജ്ന. മക്കൾ: ഷഹന ഷെറിൻ, ഷഹനാദ്, ഷിബിയാസ്. റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് വോളണ്ടിയർ ഷബീർ കളത്തിലിന്റെ ഭാര്യപിതാവാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!