NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

നവജീവൻ പരപ്പനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ ഞായറാഴ്ച പരപ്പനങ്ങാടിയിൽ ;  നോവലിസ്റ്റ് എസ്. ഹരീഷ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും

പരപ്പനങ്ങാടി : അക്ഷരങ്ങളുടെയും ആശയങ്ങളുടെയും സംഗമവേദിയൊരുക്കി നവജീവൻ പരപ്പനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഒന്നാം എഡിഷൻ ഞായറാഴ്ച നടക്കും. പരപ്പനങ്ങാടി ടൗൺ സ്കൂളിൽ വെച്ച് നടക്കുന്ന ചടങ്ങ് രാവിലെ 9:30-ന് നോവലിസ്റ്റ് എസ്. ഹരീഷ്  ഉദ്ഘാടനം ചെയ്യും.
സംഘാടകസമിതി ചെയർപേഴ്സൺ പി. സുബൈദ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കൗൺസിലർമാരായ നിയാസ് പുളിക്കലകത്ത്, ഉണ്ണികൃഷ്ണൻ കേലച്ചങ്കണ്ടി, ജംഷീർ മാപ്പുട്ടിൽ, ലൈബ്രറി കൗൺസിൽ സംസ്ഥാന സമിതി അംഗം എ. ശിവദാസൻ തുടങ്ങിയവർ സംസാരിക്കും. വൈവിധ്യമാർന്ന അഞ്ച് സെഷനുകളാണ് ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്.
ഡോ. ആർദ്ര മോഡറേറ്ററാകുന്ന കഥാ സെഷനിൽ റഷീദ് പരപ്പനങ്ങാടി, ജിൻഷ ഗംഗ, സുഭാഷ് ഒട്ടുമ്പുറം, ഹരികൃഷ്ണൻ തച്ചാടൻ എന്നിവർ പങ്കെടുക്കും. സി.പി. വൽസൻ, എം.എസ്. ബനേഷ്, സ്മിത ശൈലേഷ്, ശൈലൻ, കനിമൊഴി എന്നിവർ കവിതാലോകത്തെക്കുറിച്ച് സംസാരിക്കും. ഡോ. വി. അബ്ദുൾ ലത്തീഫ് മോഡറേറ്ററാകും.
വിനോദ് തള്ളശ്ശേരി മോഡറേറ്ററാകുന്ന പാട്ടരങ്ങിൽ സി.എസ്. മീനാക്ഷി, നദീം നിഷാദ്, കെ.കെ. രാജൻ എന്നിവർ സംബന്ധിക്കും. തുടർന്ന് എസ്. ഹരീഷുമായി വി.കെ. ജോബിഷും, മുഹമ്മദ് അബ്ബാസുമായി സതീഷ് തോട്ടത്തിലും, നടൻ ഇർഷാദ് അലിയുമായി മാഡ് മധുവും സംവദിക്കും. കബീർ മച്ചിഞ്ചേരിയുടെ സാന്നിധ്യത്തിൽ നടക്കുന്ന പരപ്പനങ്ങാടിയിലെ എഴുത്തുകാരുടെ സംഗമത്തിൽ സിമി നടുവത്ത് മോഡറേറ്ററാകും.
ടി. ഗോപാലകൃഷ്ണൻ, അഞ്ചൽ താജ്, സുഷമ കണിയാട്ടിൽ തുടങ്ങി നിരവധി പ്രാദേശിക എഴുത്തുകാർ പങ്കെടുക്കും. തുടർന്ന് തട്ട്, കാഴ്ചവട്ടം’ അവതരിപ്പിക്കുന്ന ‘റീൽ & റിയൽ’  നാടകം അരങ്ങേറും. കുമാർ സുനിൽ, ഡോ. നിധിന്യ എന്നിവരാണ് നാടകത്തിൽ വേഷമിടുന്നത്. പത്രസമ്മേളനത്തിൽ നവജീവൻ വായനശാല പ്രസിഡന്റ് വിനോദ് തള്ളശ്ശേരി, സെക്രട്ടറി കെ.പി. മനീഷ് കെ.പി, സതീഷ് തോട്ടത്തിൽ, വൈസ് പ്രസിഡന്റ് കെ. രാജീവൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed

error: Content is protected !!