NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

SSLC പരീക്ഷയ്ക്ക് ഏതെല്ലാം പാഠങ്ങളിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടാകും..? പട്ടിക പ്രസിദ്ധീകരിച്ചു

പ്രതീകാത്മക ചിത്രം

SSLC പരീക്ഷയ്ക്ക് ഏതെല്ലാം പാഠങ്ങളിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടാകും..? പട്ടിക പ്രസിദ്ധീകരിച്ചു

 

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയ്ക്ക് ഏതെല്ലാം പാഠ ങ്ങളിൽ നിന്ന് കൂടുതൽ ചോദ്യങ്ങൾ ഉണ്ടാകും? ചോദ്യങ്ങൾ കൂടുതൽ വരാൻ സാധ്യതയുള്ള പാഠഭാഗങ്ങൾ ഏതൊക്കെ? ഇതെല്ലാം വ്യക്തമാക്കുന്ന പട്ടിക വേണോ? ഇത്തരം കാര്യങ്ങൾ എസ്.സി.ഇ.ആ.ർ.ടി യുടെ വെബ്സൈറ്റിൽ ലഭ്യമാണ്.

 

വിവിധ പാഠഭാഗങ്ങളിൽ നിന്ന് എത്രത്തോളം മാർക്കിന് ചോദ്യങ്ങൾ വരാമെന്നു വ്യക്ത മാക്കുന്നതാണ് ഈ പട്ടിക. സംസ്ഥാനത്ത് വിദ്യാഭ്യാസ ഗുണമേന്മ പദ്ധതിയുടെ ഭാഗമായി പരീക്ഷാ രീതി പരിഷ്ക്കരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

 

പരീക്ഷയിൽ 20 ചോദ്യങ്ങൾ യുക്തിപരമായി വിലയിരുത്തി എഴുതേണ്ട അനായാസമല്ലാത്ത ചോദ്യങ്ങളാണ്. ബാക്കിയുള്ളവയിൽ 30 ശതമാനം ചോദ്യങ്ങൾ അനായാസം ഉത്തരമെഴുതാവുന്നവയും. ബാക്കിയുള്ള 50ശതമാനം ചോദ്യങ്ങൾ ശരാശരി നിലവാരം ഉള്ളവയായിരിക്കും.

 

പരീക്ഷയിൽ 30ശതമാനവും എളുപ്പമുള്ള ചോദ്യങ്ങൾ ആയതിനാൽ വിജയശതമാനം താഴില്ല. എന്നാൽ 20ശതമാനം ചോദ്യങ്ങൾ കടുപ്പം ഉള്ളതിനാൽ പഠന മികവ് പുലർത്തുന്നവർക്കു മാത്രമാകും ഉന്നത ഗ്രേഡുകൾ നേടാനാവുക.

 

ഒന്നാം ക്ലാസ് മുതൽ പുതിയ രീതിയിലാകും പരീക്ഷ. ഇതിന്റെ മാതൃകാ ചോദ്യപ്പേപ്പറുകളും SCERT വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. മാർച്ച്‌ ആദ്യവാരം മുതൽ സ്കൂൾ പരീക്ഷകൾ ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!