NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഫോണിലെ വാട്സാപ്പ് ഡിലീറ്റ് ചെയ്തു; ആറുവയസ്സുകാരിയുടെ മുഖം തല്ലിച്ചതച്ച് അമ്മ: കസ്റ്റഡിയിലെടുത്ത് പൊലീസ്..!

ഫോണിൽ നിന്ന് വാട്സാപ്പ് ആപ്ലിക്കേഷൻ ഡിലീറ്റ് ചെയ്തതിന്റെ പേരിൽ ആറുവയസ്സുകാരിയായ മകളുടെ മുഖം തല്ലിച്ചതച്ച് അമ്മ. നെയ്യാറ്റിൻകര ഉദിയൻകുളങ്ങരയിൽ ഇന്നലെ ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

സംഭവത്തിൽ അമ്മ ശോഭയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉദിയൻകുളങ്ങര സ്വദേശികളായ വിഷ്ണു-ശോഭ ദമ്പതികളുടെ ഇളയ മകൾ വിഷ്ണുനന്ദയ്ക്കാണ് (6) മർദ്ദനമേറ്റത്.

മുഖത്ത് മാരകമായി മുറിവും ചതവും ഏറ്റ കുട്ടിയെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റതാണെന്ന് പറഞ്ഞാണ് അമ്മയും അമ്മൂമ്മയും ചേർന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.

എന്നാൽ മുഖത്തെ പരിക്കുകളുടെ സ്വഭാവത്തിൽ സംശയം തോന്നിയ ഡ്യൂട്ടി ഡോക്ടർ കുട്ടിയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞതോടെയാണ് അമ്മയുടെ ക്രൂരത പുറത്തറിയുന്നത്. തുടർന്ന് ആശുപത്രി അധികൃതർ ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ പൊലീസ് അമ്മ ശോഭയെ കസ്റ്റഡിയിലെടുത്തു. മുൻപും ഇത്തരത്തിൽ കുട്ടിയോട് ക്രൂരത കാണിച്ചിട്ടുണ്ടോ എന്ന് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!