സ്വത്തുതർക്കം: വഴക്കിനിടെ റിട്ട. അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു
തിരൂരങ്ങാടി▪️സഹോദരങ്ങൾ തമ്മിലുള്ള തർക്കത്തിനിടെ കുഴഞ്ഞുവീണ് റിട്ട. അധ്യാപകൻ മരിച്ചു. സംഭവത്തിൽ സംഗീതാധ്യാപകനായ സഹോദരൻ അറസ്റ്റിലായി.
എആർ നഗർ അരീത്തോടിനു സമീപം പാലാന്തറ സ്വദേശിയും കൊടിഞ്ഞി ജിയുപി സ്കൂള്‍ മുൻ അധ്യാപകനുമായ പൂക്കോടൻ അയ്യപ്പൻ (59) ആണ് കഴിഞ്ഞ ദിവസം രാത്രി മരിച്ചത്.
സഹോദരനും സംഗീതാധ്യാപകനുമായ പൂക്കോടൻ ബാബു(47)വിനൊണ് തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി റിമാൻഡ്ചെയ്തു.
സ്വത്തുതർക്കവുമായി ബന്ധപ്പെട്ട് അയ്യപ്പനും ബാബുവും വീടിനു സമീപംവെച്ച് തർക്കമുണ്ടായിരുന്നു.
ഇതിനിടെ അയ്യപ്പൻ കുഴഞ്ഞു വീഴുകയായിരുന്നു.
ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അയ്യപ്പന്റെ ഭാര്യയുടെ മൊഴിപ്രകാരമാണ് തിരൂരങ്ങാടി പോലീസ് കേസെടുത്തത്.
കേരള റിട്ടയേഡ് ടീച്ചേഴ്സ് കോണ്‍ഗ്രസ് സംഘടനയുടെ മലപ്പുറം ജില്ലാ സെക്രട്ടറി, ഭാരതീയ ദളിത് കോണ്‍ഗ്രസ് എആർ നഗർ മണ്ഡലം വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവർത്തിച്ചുവരുകയായിരുന്നു അയ്യപ്പൻ.
ഭാര്യ: വിജയലക്ഷ്മി. മക്കള്‍: അനുഷ, ആരാധ്യ. മറ്റു സഹോദരങ്ങള്‍: ഗംഗാധരൻ, രുക്മിണി, വിശാലാക്ഷി, സുമിത്ര, പുഷ്പ, ഇന്ദിര.
