പരപ്പനങ്ങാടിയിൽ സി.എ.എ.ക്കെതിരെ അഭിഭാഷകർ പ്രതിഷേധ സംഗമം നടത്തി
പരപ്പനങ്ങാടി : സി.എ.എ.ക്കെതിരെ ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻറെ (എ.ഐ.എൽ.യു.) നേതൃത്വത്തിൽ പരപ്പനങ്ങാടി കോടതി പരിസരത്ത് അഭിഭാഷകർ പ്രതിഷേധ സംഗമം നടത്തി.

എ.ഐ.എൽ.യു ജില്ലാ കമ്മറ്റി ട്രഷറർ അഡ്വ. കെ.സുൽഫിക്കർ ഉദ്ഘാടനം ചെയ്തു.
അഡ്വ. ഒ.കൃപാലിനി അധ്യക്ഷയായി. പരിപാടിയിൽ അഡ്വ. സി.പി.മുസ്തഫ, അഡ്വ. സി.ഇബ്രാഹിംകുട്ടി എന്നിവർ സംസാരിച്ചു.
തുടർന്നു അഭിഭാഷകർ പൗരത്വ ഭേദഗതി നിയമത്തിന്റെ പകർപ്പ് കത്തിച്ചു പ്രതിഷേധിച്ചു.
