പവർകട്ട് സമയത്ത് വീടുകുത്തി തുറന്ന് മോഷണശ്രമം: പരപ്പനങ്ങാടിയിൽ യുവാവ് പിടിയിൽ
പരപ്പനങ്ങാടി :പവർകട്ട് സമയത്ത് വീട് കുത്തി തുറന്ന് മോഷണത്തിന് ശ്രമിക്കുന്നതിനിടെ ചത്തീസ്ഗഡ് സ്വദേശിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു
ഇന്നലെ (തിങ്കളാഴ്ച ) രാത്രി പതിനൊന്ന് മണിക്ക് ചെട്ടിപ്പടി മൊടുവിങ്ങൽ കാട്ടിക്കോലകത്ത് രവിയുടെ വീടിൻ്റെ പിൻവാതിൽ തകർത്ത് കയറുന്നതി നിടെയാണ് ശബ്‌ദം കേട്ട പരിസരവാസികൾ ചത്തീസ്ഗഡ് സ്വദേശി പ്രതീപിനെ ഓടിച്ചിട്ട് പിടികൂടിയത്.
ഒരു മണിക്കൂർ പവർകട്ട് സമയത്താണ് മോഷണശ്രമം നടന്നത്
പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി മോഷ്ടാവിനെ കസ്റ്റഡിയിലെടുത്തു.
