NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കക്കാട് ദേശീയപാതയിൽ ബൈക്കിൽ ബസിടിച്ച് വീട്ടമ്മ മരിച്ചു.

തിരൂരങ്ങാടി : ദേശീയപാത കക്കാട് ബൈക്കിൽ ബസിടിച്ച് വീട്ടമ്മ മരിച്ചു. പാക്കടപ്പുറായ കുമൈനി ബസാര്‍ വലിയപറമ്പന്‍ അഷ്റഫിൻ്റെ  ഭാര്യ കള്ളിയത്ത് മറിയമ്മു (52) ആണ് മരിച്ചത്.
സഹോദരപുത്രനോടപ്പം പൂക്കിപറമ്പിലെ മരണവീട്ടിൽ പോയി ബൈക്കിൽ പാക്കടപുറായിലേക്ക് തിരിച്ചു വരുന്നതിനിടെ കക്കാട് വെച്ച്
ചൊവ്വാഴ്ച പകൽ മൂന്നോടെയാണ് അപകടം.
ബസ് ബൈക്കിനെ മറികടക്കുന്നതിനിടെ ബൈക്കിൽ ഇടിക്കുകയായിരുന്നു.
 മറിയുമ്മയെ ഉടൻ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടക്കലിലെ സ്വകാര്യാശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തിരൂരങ്ങാടി താലൂക്കാശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം പാക്കടപ്പുറായ ജുമാ മസ്ജിദിൽ  ഖബറടക്കും. മക്കള്‍ : ലബീബ, നബീല, ലുത്ഫ് നാസീം. മരുമകന്‍ : നിസാം (പാലച്ചിറമാട് ).

Leave a Reply

Your email address will not be published. Required fields are marked *