NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടി എസ്.എൻ.എം. ഹയർസെക്കൻഡറി സ്കൂളിൽ ‘കൺ കി ബാത്ത് ‘ പരിപാടി സംഘടിപ്പിച്ചു.

പരപ്പനങ്ങാടി : കാഴ്ച പരിമിതരായ കൂട്ടുകാർ അനുഭവിക്കുന്ന പ്രതിസന്ധികളും അവരെ ചേർത്തു പിടിക്കേണ്ടതിന്റെ ആവശ്യകതയും സഹപാഠികൾക്ക് നേർക്കാഴ്ചയായി.

 

പരപ്പനങ്ങാടി എസ്.എൻ.എം. ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപക വിദ്യാർഥികളായ ഹംസ ജൈസൽ, ഹംന ഫാത്തിമ, ശ്രീലക്ഷ്മി എന്നിവരുടെയും സ്കൂൾ സാമൂഹ്യ ശാസ്‌ത്ര ക്ലബ്ബിന്റെയും നേതൃത്വത്തിലാണ് “കൺ കി ബാത്ത് ” എന്ന പേരിൽ പരിശീലനം നൽകിയത്.

 

സ്കൂൾ മാനേജർ അഷ്റഫ് കുഞ്ഞാവാസ് ഉദ്ഘാടനം നിർവ്വഹിച്ചു. കാഴ്ച പരിമിതർ ഉപയോഗിക്കുന്ന ഉപകരണങ്ങൾ, ബ്രെയിലി ഗ്രന്ഥങ്ങൾ തുടങ്ങിയവയുടെ പ്രദർശനവും നടന്നു. പ്രിൻസിപ്പൽ എ. ജാസ്മിൻ, പ്രഥമാധ്യാപകൻ ഇ.ഒ. ഫൈസൽ, ഡി.എച്ച്.എം അസൈനാർ,  അധ്യാപകരായ അബ്ദുൽ സലാം, ഷക്കീല, സ്മിത  എന്നിവർ പ്രസംഗിച്ചു. പരിശീലനത്തിനും പ്രദർശനത്തിനും നൗജിഷ് ബാബു, ഹംസ ജൈസൽ, എൻ.പി. നിഷാദ്  വിദ്യാർഥി കെ. നജ എന്നിവർ  നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!