NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കൂട്ടുമൂച്ചി മദ്യഷോപ്പ് മാറ്റണമെന്നാവശ്യപ്പെട്ട് ജനകീയ സമര പ്രഖ്യാപന സംഗമം  സംഘടിപ്പിച്ചു.

വള്ളിക്കുന്ന്: കൂട്ടുമൂച്ചിയിൽ പ്രവർത്തിക്കുന്ന മദ്യഷോപ്പ് മാറ്റണമെന്നാവശ്യപ്പെട്ട് ജനകീയ സമര പ്രഖ്യാപന സംഗമം സംഘടിപ്പിച്ചു.  ടി.വി. ഇബ്രാഹീം എം.എൽ.എ  സംഗമം  ഉദ്ഘാടനം ചെയ്തു. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇർഷാദ് അരിയല്ലൂർ അധ്യക്ഷത വഹിച്ചു.

പ്രദേശവാസികളുടെ ആശങ്കകൾ പരിഹരിക്കുന്നതിനും മദ്യഷോപ്പ് മാറ്റുന്നതിനുമായി വിവിധ ഘട്ടങ്ങളിലായി പരാതികളും നിവേദനങ്ങളും നൽകിയിട്ടും ഫലപ്രദമായ നടപടി ഉണ്ടായിട്ടില്ലെന്ന് യോഗത്തിൽ ചൂണ്ടിക്കാട്ടി. ജനങ്ങളുടെ സമാധാനപരവും സുരക്ഷിതവുമായ ജീവിതത്തിനുള്ള അവകാശം സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണെന്നും, പരാതികളിൽ നടപടി വൈകുന്നത് മനുഷ്യാവകാശ വിഷയമായി കാണേണ്ട സാഹചര്യമാണെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.
ജില്ലാ പഞ്ചായത്ത് അംഗം ഹനീഫ മൂന്നിയൂർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആയിശുമ്മു, സുലൈഖ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കനകൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി പ്രതിനിധി പുഷ്പ,  വാർഡംഗങ്ങളായ ജുസൈല കോലാക്കൽ, ബിന്ദു, ബി.ജെ.പി പ്രതിനിധി സുകേഷ് ദേവ്, വ്യാപാര വ്യവസായ സമിതി പ്രതിനിധി റസാഖ് കൊടക്കാട്, അബ്ദുൽ റഹീം പൂക്കത്ത്, മൊയ്തീൻകുട്ടി കടവത്ത്, കമറുദ്ദീൻ പാണബ്ര, മുസ്ലിം ലീഗ് പ്രതിനിധി പി.പി. അബ്ദുറഹ്മാൻ,  ഹരീശൻ എന്നിവർ സംസാരിച്ചു.
മദ്യഷോപ്പുമായി ബന്ധപ്പെട്ട് പ്രദേശവാസികൾ ഉന്നയിക്കുന്ന പരാതികൾക്ക് അടിയന്തര പരിഹാരം കാണണമെന്നും, ജനങ്ങളുടെ സുരക്ഷയും സാമൂഹിക സമാധാനവും ഉറപ്പാക്കുന്നതിന് മദ്യഷോപ്പ് മാറ്റണമെന്നും യോഗം ആവശ്യപ്പെട്ടു.
സെപ്റ്റംബർ 20 ന് മദ്യഷോപ്പ് ഉപരോധ സമരം നടത്തുമെന്ന് യോഗം പ്രഖ്യാപിച്ചു. ഉപരോധ സമരം വിജയിപ്പിക്കുന്നതിനായി പ്രദേശവാസികളുടെ  പങ്കാളിത്തം ഉറപ്പാക്കാനും യോഗം തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!