പരപ്പനങ്ങാടിയിൽ 19 കാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി.
പ്രതീകാത്മക ചിത്രം
പരപ്പനങ്ങാടി : കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി യുവതിയുടെ പരാതി.
വ്യാഴാഴ്ച രാവിലെ പത്തുമണിയോടെ കൊടപ്പാളി മലയമ്പാട്ട് റോഡിൽ വെച്ചാണ് സംഭവം.
കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ പോകുന്നതിനിടെ കാറിൽ എത്തിയ സംഘം യുവതിയെ ആക്രമിക്കാനും പിടിച്ചുവലിച്ചു കാറിൽ കയറ്റാൻ ശ്രമിച്ചന്നുമാണ് പരാതിയുള്ളത്.
വെള്ള ഷിഫ്റ്റ് കാറിൽ എത്തിയവരാണ് സംഭവത്തിന് പിന്നിലെന്ന് യുവതി മൊഴി നൽകി.
സംഭവത്തിന്റെ ദൃശ്യങ്ങൾ അടങ്ങുന്ന സി.സി.ടി.വി. നാട്ടുകാർ പോലീസിന് കൈമാറിയിട്ടുണ്ട്.
സിസി.ടി.വി.പരിശോധിച്ചതിൽ കാറിൻ്റെ നമ്പർ കണ്ടെത്തി.
അതേസമയം വാഹനത്തിൽ സഞ്ചരിച്ചവർ കാറുമായി സ്റ്റേഷനിലെത്തിയിരുന്നു. എന്നാൽ തട്ടിക്കൊണ്ടുപോകൽ കേസല്ലെന്നാണ് പോലീസ് ഭാഷ്യം.
