NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മമ്പുറം സ്വദേശി കോയമ്പത്തൂർ മധുക്കരയിൽ വാഹനാപകടത്തിൽ മരിച്ചു.

തിരൂരങ്ങാടി: കോയമ്പത്തൂരിന് സമീപമുള്ള മധുക്കരയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരണപ്പെട്ടു.
മമ്പുറം സ്വദേശി ഇസ്മായിൽ പാണഞ്ചേരി  (38) ആണ് മരണപ്പെട്ടത്.  മധുക്കരയിലെ ഒരു ടീ ഷോപ്പിൽ ജീവനക്കാരൻ ആയിരുന്നു.
സ്കൂട്ടറിൽ നാട്ടിലേക്ക് മടങ്ങുന്നതിനിടെ കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
പിതാവ്: അബൂബക്കർ, മാതാവ് : ഇത്തിക്കുട്ടി, ഭാര്യ : ഉമ്മു ഹബീബ. മക്കൾ:  ഫാത്തിമ ഫിദ, മുഹമ്മദ്‌ അബ്രാർ, ഫാത്തിമ ഫെല്ല.
മൃതദേഹം ചൊവ്വാഴ്ച വൈകീട്ട് മമ്പുറം പള്ളിയിൽ ഖബറടക്കും.

Leave a Reply

Your email address will not be published. Required fields are marked *