NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ബൈക്കപകടത്തിൽ പരിക്കേറ്റ ചെറുമുക്ക് സ്വദേശി മരിച്ചു

തിരുരങ്ങാടി :ജോലി കഴിഞ്ഞ് മടങ്ങുന്നതിടെ ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. ചെറുമുക്ക് കിഴക്കേത്തലയിലെ കോഴിക്കാട്ടിൽ സുലൈമാൻ –  സജിത ദമ്പതികളുടെ മകൻ സൽമാൻ ഫാരിസ് ( 22 ) ആണ് മരിച്ചത്.

പാലക്കാട് മണ്ണാർക്കാട് ഭാഗത്ത് കേറ്ററിങ് ജോലി കഴിഞ്ഞ് ബൈക്കിൽ മടങ്ങുന്നതിനിടെ ഞായാറാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് പുഴക്കാട്ടിരിയിൽ വെച്ചാണ് അപകടം.

അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അപകടത്തിൽ പരിക്കേറ്റ എറപ്പറമ്പൻ അലിയുടെ മകൻ അഫ്‌ലഹ് (22) പരിക്കുകളോടെ ചികിത്സയിലാണ്. പോസ്മോർട്ടത്തിനു ശേഷം ഇന്ന് രാത്രി ചെറുമുക്ക് മഹല്ല് ജുമാ മസ്ജിദിൽ വെച്ച് കബറടക്കം നടത്തും. സഹോദരങ്ങൾ : ഷഹാന .ഷെറിൻ ഫർഹ , ഷഹ്‌മ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!