NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പ്രളയത്തില്‍ മനാലിയില്‍ കുടുങ്ങിയ ഹൗസ് സര്‍ജന്‍മാരെ നാട്ടിലെത്തിക്കാന്‍ അടിയന്തര നടപടി; എല്ലാവരും സുരക്ഷിതരെന്ന് ആരോഗ്യ വകുപ്പ്

പ്രളയത്തിലും മണ്ണിടിച്ചിലിലും വലഞ്ഞ ഹിമാചല്‍ പ്രദേശില്‍ നിന്നും മലയാളികളായ ഹൗസ് സര്‍ജന്‍മാരെ നാട്ടിലെത്തിക്കാന്‍ അടിയന്തര നടപടിയുമായി ആരോഗ്യവകുപ്പ്. മണാലിയില്‍ കുടുങ്ങിയ ഹൗസ് സര്‍ജന്‍മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഡോക്ടര്‍മാരെ ഡല്‍ഹിയില്‍ അയയ്ക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

 

എറണാകുളം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹനേയും തൃശൂര്‍ മെഡിക്കല്‍ കോളേജ് സര്‍ജറി പ്രൊഫസര്‍ ഡോ. രവീന്ദ്രനേയുമാണ് അടിയന്തരമായി ആരോഗ്യവകുപ്പ് ഡല്‍ഹിയിലേക്ക് അയയ്ക്കുന്നത്.

എറണാകുളം മെഡിക്കല്‍ കോളേജില്‍ നിന്നും ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കിയ 27 പേരും തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കിയ 18 പേരുമാണ് ഹിമാചല്‍ പ്രദേശിലെ മനാലിയിലേക്ക് യാത്ര പോയിരുന്നത്. കനത്ത മഴയില്‍ ഉത്തരേന്ത്യ ദുരിതക്കയത്തിലാണ്. ഹിമാചല്‍ പ്രദേശാണ് കനത്ത മഴയിലും മണ്ണിടിച്ചിലിലും ഏറ്റവും അധികം തകര്‍ന്നത്.

റോഡുകള്‍ വരെ ഒലിച്ചുപോയ ഹിമാചലില്‍ നിരവധി വീടുകളും കെട്ടിടങ്ങളും വാഹനങ്ങളുമെല്ലാം പ്രളയത്തില്‍ തകര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ കേരളത്തില്‍ നിന്ന് യാത്ര പോയവരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. ഇവരെല്ലാവരും സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തിയിരുന്നു..

 

45 ഹൗസ് സര്‍ജന്മാരെ തിരിച്ചെത്തിക്കാനായി ഹിമാചല്‍ പ്രദേശ് സര്‍ക്കാരുമായും ഡിജിപിയുമായും ആരോഗ്യ വകുപ്പ് ബന്ധപ്പെട്ടുവരുന്നു. ഇവര്‍ക്കാവശ്യമായ ഭക്ഷണവും വെള്ളവും എത്തിക്കാനുള്ള നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെടുകയും ഇവരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്തു. തിരിച്ച് നാട്ടിലെത്തിക്കാനുള്ള കാര്യങ്ങള്‍ വേഗത്തിലാക്കാനാണ് ആരോഗ്യ വകുപ്പ് രണ്ട് ഡോക്ടര്‍മാരെ ഡല്‍ഹിയ്ക്ക് അയക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *